പൂവേ പൊലി പൂവേ...
text_fieldsഎടപ്പാൾ: ഇന്ന് അത്തം. ഇനി പത്ത് നാൾ മലയാളിക്ക് ആഘോഷമാണ്. ഓണ വിപണി ലക്ഷ്യം വെച്ച് നാടാകെ ഒരുക്കിയ പൂകൃഷി വിളവെടുപ്പ് തുടങ്ങി. പ്രാദേശികമായി ഉൽപാദിപ്പിച്ച പൂക്കൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച പൂക്കളും വിപണിയിൽ സജീവമാണ്.
എടപ്പാൾ ടൗണിലെ നാലു റോഡുകളിലുമാണ് പൂ കച്ചവടക്കാർ സ്ഥാനം പിടിച്ചത്. ചെണ്ടുമല്ലി, ജമന്തി, അരളി, വാടാർ മല്ലി, റോസ് എന്നിങ്ങനെയുള്ള ഇതരസംസ്ഥാന പൂക്കളാണ് വിപണിയിലുള്ളത്. ‘ഓണത്തിന് ഒരു വട്ടിപൂവ്’എന്ന പേരിൽ എടപ്പാൾ പഞ്ചായത്ത്, കൃഷിഭവൻ ജനകീയാസൂത്രണം, പദ്ധതി പ്രകാരം വിതരണം ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സുകുമാരൻ കടവിങ്ങലിന്റെ കൃഷിയിടത്തിൽ പ്രസിഡന്റ് സുബൈദ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫിസർ സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് ചെയർമാൻ ദിനേഷ്, വാർഡംഗങ്ങളായ പ്രകാശൻ തട്ടാരവളപ്പിൽ, കാർഷിക വികസന സമിതി അംഗങ്ങളായ ഇബ്രാഹിം ബാലൻ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഫീൽഡ് അസിസ്റ്റന്റ് ജ്യോതി, അസിസ്റ്റന്റ് കൃഷി ഓഫിസർ ഉണ്ണികൃഷ്ണൻ, കൃഷി അസിസ്റ്റന്റുമാരായ ദിലീപ്, നീതു എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി: നഗരസഭ കുടുംബശ്രീ സി.ഡി.എസിന് കീഴിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വാർഡ് നാലിൽ വടക്കേകുളമ്പിൽ ആര്യൻ സംഘകൃഷി ഗ്രൂപ്പിലെ സരിത, ശരീഫ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലത്താണ് കൃഷി ഒരുക്കിയത്.
രണ്ട് വ്യത്യസ്ത നിറത്തിലുള്ള ചെണ്ടു മല്ലികളാണ് കൃഷി ചെയ്തിട്ടുള്ളത്. ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി, കൗൺസിലർമാരായ കെ.കെ. ഫൈസൽ തങ്ങൾ, ആബിദ മൻസൂർ, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ പ്രശ്ന, സി.ഡി.എസ് അംഗങ്ങളായ അഷിത, സജിനി, ഫാത്തിമ, താഹിറ, ശാലിനി അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പൂക്കാട്ടിരി: എടയൂർ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത കർഷക ഗ്രുപ്പുകൾ ഉണ്ടാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻറ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.ടി. നൗഷാദ് മണി, പി.ടി. അയൂബ്, റസീന യൂനസ്, കെ.പി. വിശ്വനാഥൻ, സെക്രട്ടറി ശൈലജ, കൃഷി ഓഫിസർ കെ. ജുമൈല, സുലഭ കർഷക സംഘം പ്രതിനിധികൾ, ചെണ്ടുമല്ലി കർഷകർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.