ഓണപ്പൂവേ...പൂവേ...പൂവേ...
text_fieldsഓണചന്ത തുടങ്ങി
ആനക്കര: കുമരനെല്ലൂർ സർവിസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ വി. അബ്ദുല്ലക്കുട്ടി, പി. രാജീവ്, സെക്രട്ടറി സി.ആര്. രവി, മറ്റു ജീവനക്കാർ പങ്കെടുത്തു. പലവ്യഞ്ജനങ്ങൾ സബ്സിഡി നിരക്കിലും നാടൻ നേന്ത്രക്കായ, പച്ചക്കറി എന്നിവയും മാവേലി ടെക്സ്റ്റൈൽസിൽ ബ്രാന്റ് തുണിത്തരങ്ങളും കുറഞ്ഞ നിരക്കിലും നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഷൊർണൂർ: ഷൊർണൂർ നിയോജക മണ്ഡലം തലത്തിലുള്ള ഓണച്ചന്തയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. കുളപ്പുള്ളി സപ്ലൈകോ മാർക്കറ്റിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.
പറളി: സംസ്ഥാന സഹകരണ വകുപ്പിനു കീഴിൽ പറളി സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണി-2023 ജില്ലതല ഉദ്ഘാടനം പറളിയിൽ കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡൻറ് കെ.എം. വീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് രജിസ്ട്രാർ പി. ഉദയൻ ആദ്യ വിൽപന നടത്തി. ജില്ല സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി. ജയദാസ്, ജില്ല പ്ലാനിങ് അസി. രജിസ്ട്രാർ എം. ഹരിദാസൻ, അസി. രജിസ്ട്രാർ ജനറൽ എ.കെ. മുരളിധരൻ, കൺസ്യൂമർ ഫെഡ് റീജനൽ മാനേജർ എ. കൃഷ്ണൻകുട്ടി, പറളി സഹകരണ ബാങ്ക് പ്രതിനിധി എം.ടി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. പറളി സഹകരണ ബാങ്ക് ഡയറക്ടർമാരായ ടി.വി. അശോകൻ സ്വാഗതവും എം. വാസുദേവൻ നന്ദിയും പറഞ്ഞു.
എം.ഇ.എസ് സൗഹൃദ സദസ്സ്
മണ്ണാര്‍ക്കാട്: എം.ഇ.എസ് ജില്ല കമ്മിറ്റിയും എം.ഇ.എസ് കല്ലടി കോളജും സംയുക്തമായി നടത്തിയ ഓണം സൗഹൃദ സദസ്സ് ഫായിദ കണ്വന്ഷന് സെന്ററില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്, ചലച്ചിത്ര നിരൂപകന് ജി.പി. രാമചന്ദ്രന്, മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, എം. പുരുഷോത്തമന്, കെ.കെ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഓണക്കോടിയും സദ്യയും നൽകി
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ഞക്കുളം യൂനിറ്റ് ഓണഘോത്തിന്റെ ഭാഗമായി കല്ലേക്കാട് മാതൃസദനത്തിലുള്ളവർക്ക് ഓണക്കോടിയും ഓണസദ്യയും നൽകി. ഏകോപന സമിതി ജില്ല പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം. ഉദയൻ, സെക്രട്ടറി എം. ശിവദാസ്, ട്രഷറർ ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഓണക്കിറ്റ് വിതരണം
മണ്ണൂർ: പഞ്ചായത്തിലെ പാവപ്പെട്ടവർക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്ത് പഞ്ചായത്തംഗം വി.എം. അൻവർ സാദിക്. മണ്ണൂർ സേവ കേന്ദ്രത്തിന്റെ ഓണത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് നിർധനരായ 200 കുടുംബംഗങ്ങൾക്ക് ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്തത്. വി.എം. അൻവർ സാദിക് ഉദ്ഘാടനം നിർവഹിച്ചു. കെ.എം. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.യു. റജുല, കെ.പി. മുനീർ, എൻ. നൂരിഷ എന്നിവർ സംസാരിച്ചു. മുൻ വർഷങ്ങളിലും ഓണക്കാലത്തും റമദാൻ കാലത്തും ഇത്തരം കിറ്റുകൾ വിതരണം ചെയ്തിരുന്നു.
ചെണ്ടുമല്ലി വിളവെടുപ്പ്
പട്ടാമ്പി: കൊപ്പം പഞ്ചായത്ത് പതിനാറാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ചെയ്ത ചെണ്ടുമല്ലി കൃഷി വിളവെടുത്തു. വാർഡ് അംഗം എസ്. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. പത്മജ അധ്യക്ഷത വഹിച്ചു.
എം.ജി.എം. എൻ.ആർ.ഇ.ജി.എസ് ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സുപ്രഭ, ബ്ലോക്ക് എ.ഇ. ഫുഹാദ്, എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥരായ മുഹമ്മദലി, ഷെഫീക്ക്, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.