ഓണം; നാടും നഗരവും ആഘോഷത്തിരക്കിൽ
text_fieldsഓണം ഫെസ്റ്റ് നാളെ
വണ്ടൂർ: സ്വതന്ത്ര കലാകാരന്മാരുടെ കൂട്ടായ്മയായ തായ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണം ഫെസ്റ്റ് ശനിയാഴ്ച വണ്ടൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണലിമ്മൽ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന പരിപാടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. മിമിക്രി, നാടൻ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, കലാസന്ധ്യ, ഫോട്ടോ പ്രദർശനം, വിവിധ കലാകാരന്മാരെ ആദരിക്കൽ എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ തായ് ജില്ല പ്രസിഡന്റ് കുഴിക്കാടൻ നസീറലി, പ്രോഗ്രാം കൺവീനർ പി. ഉണ്ണികൃഷ്ണൻ, കലാകമ്മറ്റി കൺവീനർ തണൽ ജയരാജ്, നാലകത്ത് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഓണച്ചന്ത തുടങ്ങി
വണ്ടൂർ: സർവിസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തക്ക് തുടക്കം. എല്ലാ വർഷവും ഉത്സവകാലത്ത് ആരംഭിക്കുന്ന ചന്ത ഇത്തവണ പഴയവാണിയമ്പലത്താണ്. ബാങ്ക് പ്രസിഡന്റ് കെ.ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർ ഫെഡിന്റെ 13 സബ്സിഡി ഇനങ്ങളും സബ്സിഡിയില്ലാത്ത 14 ഇനം സാധനങ്ങളും പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവിൽ ഇവിടെ ലഭിക്കും. ആദ്യവിൽപന അഡ്വ. അനിൽ നിരവിൽ നിർവഹിച്ചു.
സി.ഡി.എസ് പ്രസിഡന്റ് ടി.കെ. നിഷ, ബാങ്ക് ഡയറക്ടർ പി.പി. സഹീർ, സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.
ഓണക്കോടി വിതരണം
വണ്ടൂർ: കൃഷി ഓഫിസർ ടി. ഉമ്മർകോയയുടെ നേതൃത്വത്തിൽ അഞ്ചിലധികം കർഷകർക്ക് ഓണക്കോടികൾ വിതരണം ചെയ്തു. കൃഷി ഓഫിസിലെത്തിയ കർഷകർക്ക് വണ്ടിക്കൂലിയടക്കം നൽകിയാണ് തിരിച്ചയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.