നാടെങ്ങും ഓണാഘോഷം
text_fieldsഓണം സൗഹൃദ സദസ്സ്
മൂവാറ്റുപുഴ: എം.ഇ.എസ് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓണം സൗഹൃദ സദസ്സ് വിജിലന്‍സ് ജഡ്ജി എന്‍.വി. രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എസ്. സലിം പാലം അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ സി.കെ. ആരിഫ് ആമുഖ പ്രഭാഷണം നടത്തി. ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി അഡ്വ. എ.കെ. അനില്‍ കുമാര്‍, വെള്ളൂര്‍ക്കുന്നം ക്ഷേത്രം പ്രസിഡന്റ് ബി.ബി. കിഷോര്‍, മേള സെക്രട്ടറി എസ്. മോഹന്‍ദാസ്, മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി ഗോപകുമാര്‍ കല്ലൂര്‍, പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ചേരമാര്‍ സംഘം സംസ്ഥാന ട്രഷറര്‍ കെ.വി. ബാബു, കെ.പി.എം.എസ് താലൂക്ക് യൂനിയന്‍ സെക്രട്ടറി ബൈജു ആന്റണി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.എസ്. നാസറുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ കെ.കെ. അഷറഫ് നന്ദിയും പറഞ്ഞു.
കോതമംഗലം: എം.ഇ.എസ് കോളജ് മാനേജ്മെന്റ് നേതൃത്വത്തിൽ കോളജ് കാമ്പസിൽ ഓണ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ അഡ്വ. അബു മൊയ്തീൻ അധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ ഡോ. ജേക്കബ് ഇട്ടൂപ്പ് ഓണസന്ദേശം നൽകി. കോളജ് സെക്രട്ടറി എ.പി. മുഹമ്മദ്, കോളജ് പ്രിൻസിപ്പൽ ഡോ. എം.എസ്. വിജയകുമാരി, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, വൈസ് പ്രസിഡന്റ് ശോഭ വിനയൻ, സാഹിത്യകാരൻ മുണ്ടൂർ കൃഷ്ണൻ, വാർഡ് മെംബർമാരായ സുലേഖ ഉമ്മർ, അഡ്വ. അഭിലാഷ് മധു, ഇരമല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, എം.പി. ബഷീർ, അക്കാദമിക് കോഓഡിനേറ്റർ അജിംഷാ മൊയ്തീൻ, കോളജ് ട്രഷറർ ജബ്ബാർ ജലാൽ എന്നിവർ സംസാരിച്ചു.
എം.ഇ.എസ് കോതമംഗലം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓണം സൗഹൃദ സദസ്സ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാബു മാനിക്കാടൻ ഓണസന്ദേശം നൽകി. താലൂക്ക് പ്രസിഡന്റ് മൈതീൻ കുന്നേകുടി അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ്, നഗരസഭ ചെയർമാൻ കെ.കെ. ടോമി, എ.ജി. ജോർജ്, ഫാ. ജോസ് പരത്തുവയലിൽ, കെ.പി. നരേന്ദ്രൻ നാഥൻ നായർ, അഡ്വ. കൃഷ്ണൻ മൂന്തുർ, അജി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
ഓണനിലാവ്
മുളന്തുരുത്തി: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വയോജനങ്ങൾക്കായി ഓണനിലാവ് സംഘടിപ്പിച്ചു. വാർഡ് മെംബർ രമേശൻ തവളക്കുളം അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. എൽദോ ടോം പോൾ, ജയശ്രീ പത്മകരൻ, ബഷീർ മദനി, രാജൻ പാണറ്റിൽ, ജയന്തി റാവുരാജ്, സി.ഡി.എസ് ചെയർപേഴ്സൻ കർണകി രാഘവൻ, സരോജിനി സുകുമാരൻ, കെ.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഓണച്ചന്ത ആരംഭിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. സര്‍വന്റ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. പ്രസിഡന്റ് എൻ.എം. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി കെ.പി. വിനോദ് സ്വാഗതം പറഞ്ഞു. ബോര്‍ഡ് മെംബര്‍മാരായ ആർ. പ്രീത, ലിജോ ജോസ്, കെ.ആർ. സുധാകരൻ, ജീവനക്കാരായ പി.കെ. രവീന്ദ്രൻ, സിന്ധു കുമാർ, അരുണ്‍ജിത്, പി.എ. ബിന്ദു എന്നിവർ സംസാരിച്ചു.
ഓണക്കിറ്റ് വിതരണം
പെരുമ്പാവൂർ: വെങ്ങോല സര്‍വിസ് സഹകരണ ബാങ്ക് കണ്‍സ്യുമര്‍ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണക്കിറ്റിന്റെ വിതരണം ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്തു. 22 ഐറ്റങ്ങളടങ്ങുന്ന കിറ്റ് 750 രൂപക്കാണ് നല്‍കുന്നത്. ഭരണസമിതി അംഗങ്ങളായ ഒ.എം. സാജു, എം.വി. പ്രകാശ്, കെ.കെ. ശിവൻ, സി.എസ്. നാസിറുദ്ദീൻ, ധന്യ രാമദാസ്, അഡ്വ. വി. വിതാൻ, ബാങ്ക് സെക്രട്ടറി സിമി കുര്യൻ, എൻ.ആർ. വിജയൻ എന്നിവർ സംസാരിച്ചു.
ഒക്കൽ സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് സബ്സിഡി നിരക്കിൽ അരി വിതരണം നടത്തി. എം.പി.ഐ ചെയര്മാന് ഇ.കെ. ശിവന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. എം.പി.ഐ ചെയര്മാൻ ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ഡി. ഷാജി, പി.ബി. ഉണ്ണികൃഷ്ണൻ, വനജ തമ്പി, ഗൗരി ശങ്കർ, കെ.ഡി. പീയൂസ്, ടി.പി. ഷിബു, കെ.എം. മൊയ്തീൻ, ജോളി സാബു, ലാലി സൈഗാൾ, കൂവപ്പടി പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി. ശശി, ബാങ്ക് സെക്രട്ടറി ടി.എസ്. അഞ്ജു എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി. ലാലു സ്വാഗതവും പി.എം. ജിനീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.