നാടാകെ ഓണനിലാവ്
text_fieldsസന്തോഷത്തിന്റെ നിലാവ് പരക്കുകയാണ്. എങ്ങും പുഞ്ചിരിച്ച മുഖങ്ങൾ, ആഘോഷിക്കാൻ വെമ്പുന്ന മനസ്സ്, ഓണത്തിന്റെ ഓളത്തിൽ നാട് അലയടിക്കുന്നു...
മെഹബിനെ തേടി ചങ്ങാതിക്കൂട്ടമെത്തി
പട്ടർനടക്കാവ്: ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും രൂപവത്കൃതമായ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ തിരൂർ ബി.ആർ.സിയുടെ സഹകരണത്തോടെ ‘ഓണച്ചങ്ങാതി’ സംഘടിപ്പിച്ചു. തിരുനാവായ പഞ്ചായത്തിലെ കോന്നല്ലൂർ എ.എം.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി മെഹബിനെ തേടിയാണ് വീട്ടിൽ ഓണച്ചങ്ങാതി കൂട്ടമെത്തിയത്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു കുട്ടികളുടെ സന്ദർശനം. മെഹബിന്റെ വീട്ടിൽ പൂക്കളമൊരുക്കിയ ചങ്ങാതിക്കൂട്ടം വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മെഹബിന് തിരൂർ ബി.ആർ.സി ഓണക്കോടിയും പി.ടി.എ വിവിധ സമ്മാനങ്ങളും കൈമാറി. തുടർന്ന് ഓണസദ്യയും വിളമ്പി. തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മുസ്തഫ പള്ളത്ത് അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ദേവയാനി മാമ്പറ്റ, പ്രധാനധ്യാപിക സുധ, സ്പെഷൽ എജുക്കേറ്റർ ലിജ, എം.ടി.എ പ്രസിഡന്റ് മുഹ്സിന, സി.ആർ.സി.സി സുമിത്ര എന്നിവർ സംസാരിച്ചു.
ബഡ്സ് സ്കൂളിൽ ഓണാഘോഷം
പട്ടർനടക്കാവ്: സാംസ്കാരിക നിലയത്തിൽ ബഡ്സ് സ്കൂളും ആസ്കും നീതി ലാബും കെ.ടി.എം മ്യൂസിക് സ്കൂളും ചേർന്ന് ഓണാഘോഷം നടത്തി. പൂക്കളം, വിവിധ വേഷമണിഞ്ഞ വിദ്യാർഥികളുടെ ഫാഷൻ പരേഡ്, കലാവിരുന്ന്, ഓണസദ്യ എന്നിവയുണ്ടായി. ആഘോഷ പരിപാടികൾ പഞ്ചായത്ത് വൈസ് പ്രസിസന്റ് കെ.ടി. മുസ്തഫയും കലാവിരുന്ന് നാസർ ആയപ്പള്ളിയും ഉദ്ഘാടനം ചെയ്തു. പ്രമുഖ കർഷകൻ പി.വി. മൊയ്തീനെയും മകനായ കുട്ടികർഷകനെയും ഷാളണിയിച്ച് ആദരിച്ചു. ആസ്ക് ചെയർമാൻ ടി.കെ. അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മാമ്പറ്റ ദേവയാനി, സീനത്ത് ജമാൽ, ഐ.സി.സി.എസ് സൂപ്പർവൈസർ ആതിര, കായക്കൽ അലി, കെ.ടി. മുഹമ്മദ്, ടി.കെ. മുഹമ്മദ്കുട്ടി, ബാബുമോൻ, പി.വി. മൊയ്തീൻ, ഷംസു, പി. സിന്ധു എന്നിവർ സംസാരിച്ചു.
ഓണക്കോടി വിതരണം
വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പ്ലാനിങ് സെക്രട്ടേറിയറ്റ് യോഗവും പഞ്ചയാത്തിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങൾക്കുള്ള ഓണക്കോടി വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. ഫസീല അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണം ജില്ല കോഓഡിനേറ്റർ എ. ശ്രീധരൻ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചയാത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എൻ. മുഹമ്മദ്, ക്ഷേമകാര്യ ചെയർപേഴ്സൻ എൻ. കദീജ, ഭരണസമിതി അംഗങ്ങളായ കെ. മുഹമ്മദലി, കെ. ബാലചന്ദ്രൻ, പി.ടി. ഷഹനാസ്, കെ.ടി. ഉമ്മുകുൽസു, കെ. അബൂബക്കർ, കെ.ടി. സെയ്ഫുന്നീസ, കെ.പി. ജസീന, കില റിസോഴ്സ് പേഴ്സൻ കെ.കെ. ഹംസ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഷാജി, ജെ.എ. ബീന എന്നിവർ സംസാരിച്ചു. ഹരിതകർമ സേനാംഗങ്ങൾ, സ്കൂൾ അധ്യാപകർ, ഓഡിറ്റോറിയം ഉടമകൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, മഹല്ല് സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.
ആഘോഷവും വിജയോത്സവവും
വളാഞ്ചേരി: കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും വിജയോത്സവവും പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ കെ.പി.എസ്.ടി.എ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ഉപഹാരസമർപ്പണവും നടന്നു. ഉപജില്ല പ്രസിഡന്റ് എ. കേശവൻ നമ്പീശൻ അധ്യക്ഷത വഹിച്ചു.
റവന്യൂ ജില്ല പ്രസിഡന്റ് കെ.വി. മനോജ് കുമാർ, സെക്രട്ടറി ഇ. ഉമേഷ് കുമാർ, ട്രഷറർ കെ. ബിജു, എ.പി. നാരായണൻ, വി. ഷെഫീഖ്, ടി.വി. രഘുനാഥ്, പറശ്ശേരി അസൈനാർ, കെ.ടി. അൻസാർ, ടി. സമീർ, ബെന്നി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.