നാടാകെ ഓണനിലാവ്
text_fieldsതിരുവോണ നാളിൽ തൃപ്രയാർ വള്ളംകളി
തൃപ്രയാർ: ശ്രീരാമക്ഷേത്രത്തിന് മുന്നിൽ പുഴയിൽ തിരുവോണ നാളിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന വള്ളംകളി മത്സരം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. വിജയികൾക്ക് കലക്ടർ വി.ആർ. കൃഷ്ണ തേജ ട്രോഫി സമ്മാനിക്കും.
എ, ബി രണ്ട് ഗ്രേഡുകളിലായി നടക്കുന്ന മത്സരത്തിൽ 20 ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിനു മുമ്പ് ജലഘോഷയാത്രയുണ്ട്. വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, പഞ്ചായത്ത് അംഗം സിജോ പുലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.
ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് ‘ചങ്ങാതിക്കൂട്ടം’ ഓണാഘോഷം
കൊടുങ്ങല്ലൂർ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൊടുങ്ങല്ലൂർ ബി.ആർ.സി നേതൃത്വത്തിൽ ‘ചങ്ങാതിക്കൂട്ടം’ ഓണാഘോഷം നടന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ അധ്യക്ഷത വഹിച്ചു. ട്രെയിനർമാരായ ശ്രീപാർവതി, കെ.എൻ. സുനിൽ കുമാർ, സ്പെഷൽ എജുക്കേറ്റർമാരായ വിനയ, സുധ എന്നിവർ സംസാരിച്ചു. ബി.പി.സി മോഹൻരാജ് സ്വാഗതവും ട്രെയിനർ നീതു സുഭാഷ് നന്ദിയും പറഞ്ഞു. ബി.ആർ.സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി മുപ്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. എല്ലാ കുട്ടികൾക്കും ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.