ഒാണാരവം
text_fieldsതിരൂർ: ഡി.ടി.പി.സി പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുറത്തൂർ ഗ്രാമപഞ്ചായത്ത് അംഗം വി. കെ. ഹസ്പ്ര യഹിയ ഉദ്ഘാടനം ചെയ്തു. ബീച്ച് മാനേജർ സലാം താണിക്കാട് അധ്യക്ഷത വഹിച്ചു.
നാസർ ബൗൺസി ലാൻഡ്, ടി. റാഫി, എ. ഹസ്സൻ, എം.പി. മുസ്തഫ, സുന്ദരൻ തലക്കടത്തൂർ, സന്തോഷ് പുല്ലൂണി, മനോജ് പുളിക്കൽ, എ.പി. ഷഹനാസ് എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ മത്സരങ്ങൾ നടത്തി. എ. ശറഫുദ്ദീൻ, പി. ശിവദാസൻ, കെ. ഗൗരി, പി. സുശീല, കെ. സൗമിനി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിവിധ ടൂറിസം കേന്ദ്രങ്ങളിൽനിന്നുള്ള സ്റ്റാഫ് അംഗങ്ങളും ഓണാഘോഷത്തിൽ പങ്കെടുത്തു.
തിരൂർ: പച്ചാട്ടിരി തണൽ റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി ബാലസാഹിത്യകാരൻ പി.എ. രാഘവൻ ഉദ്ഘാടനം ചെയ്തു. പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഓണസദ്യക്ക് ശേഷം വനിതകളുടെ ഓണത്തിരുവാതിര, തുമ്പിതുള്ളൽ, കവിതാലാപനം, ദ്രുതകവിതാലാപനം, നാടൻ പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ നടന്നു.
കൃഷ്ണൻ പച്ചാട്ടിരി, ഗായിക ശരണ്യ മുല്ലപ്പള്ളി, സത്യഭാമ, റസ്ല താഴെത്തെപീടിക, യശോദ, അജിത പാടാട്ടിൽ, ജിൻഷ ബാബു, ഷംന തുങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. അഡ്വ. ഉസ്മാൻ കുട്ടി, കെ.എം. മുഹമ്മദ് അഷ്റഫ്, അബൂബക്കർ സിദ്ദീഖ്, ഷറഫുദ്ദീൻ ചമേലി, എ.എസ് ഹാഷിം, എ. ദിനേശൻ എന്നിവർ സംസാരിച്ചു.
പല്ലാർ: വൈരങ്കോട് അംഗൻവാടിയുടെ ഓണാഘോഷം തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി. റംഷീദ ഉദ്ഘാടനം ചെയ്തു. എ. ബിന്ദു അധ്യക്ഷത വഹിച്ചു. പൂക്കളം, ഓണ സന്ധ്യ, കലാവിരുന്ന് എന്നിവ ശ്രദ്ധേയമായി. പി.വി. സുലൈഖ, ടി.പി. രജീഷ, ഷിമില മാളിയേക്കൽ, എടയത്ത് സഫൂറ, സി.കെ. ജുമൈല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.