ഉത്രാടദിനത്തിൽ ആഘോഷപ്പാച്ചിൽ
text_fieldsഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണത്തിന്റെ തലേന്നാണ് ഉത്രാടം. എങ്ങും തിരക്കോട് തിരക്കായതിനാലാണ് മലയാളികള്‍ ഈ ദിനം ഉത്രാടപ്പാച്ചില്‍ എന്നു വിളിച്ചിരുന്നത്. സാഹചര്യങ്ങല്‍ മാറിയെങ്കിലും ഇപ്പോഴും ഉത്രാടപ്പാച്ചില്‍ തുടരുന്നു. പ്രതീക്ഷയുടെ ഐശ്വര്യത്തിന്റെയും പുത്തൻ പ്രതീക്ഷകളാണ് ഉത്രാടത്തിന്റെ നിറപ്പകിട്ട്. നാട് ഓണാഘോഷത്തിന്റെ തിരക്കിലേക്ക്...
പൂടൂർ: പൂടൂർ വായനശാലയിലെ ഓണഘോഷം വിവിധ കലാപരിപാടികളോടെ നടത്തി. പൂക്കള മത്സരം, കുട്ടികളുടെ വിവിധ ഇനം നാടൻ കലാകായിക മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. വൈകിട്ട് സമാപന സമ്മേളനം വാർഡംഗം അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരത്തിൽ വാലിപ്പറമ്പ് ടീം, മൂത്തേടത്ത് ടീം, ഏനാദി ടീം എന്നിവർ ഒന്ന്, രണ്ട് മൂന്നു സ്ഥാനങ്ങൾ നേടി. ശ്രേഷ്ഠ, രാധിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാളയാർ: മലബാർ സിമന്റ്സ് എംപ്ലോയീസ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി മലബാർ സിമൻറ്സ് വെൽഫെയർ ഓഫിസർ വി. നിശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വിവിധ കലാപരിപാടികളും ഓണക്കളികളും പായസ മത്സരവും സംഘടിപ്പിച്ചു. ആർ. ശ്രീകല സ്വാഗതവും ജ്യോതി ദിവാകർ നന്ദിയും പറഞ്ഞു.
മണ്ണൂർ: കൊട്ടക്കുന്ന് ക്രേസി ഫ്രണ്ട്സ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു. 40 ഓളം നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് അനിത ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എസ്. ഷമീർ അധ്യക്ഷത വഹിച്ചു. വാർഡംഗം സുനിത, പി. വിപിൻകുമാർ, സുനീർ,ഷബീറലി കെ.എം.ആരിഫ്, ഫൈസൽ, കെ.സൈഫുദ്ദീൻ, എൻ.വി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
ശ്രദ്ധേയമായി കളിച്ചോണം
കൂറ്റനാട്: ചാലിശേരി ജി.സി.സി ക്ലബിന്റെ കളിച്ചോണം ആഘോഷം കൗതുകമായി. ചാലിശ്ശേരി ജിസിസി ആർട്ട്സ് ആന്റ് സ്പോർട് ക്ലബിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ടാണ് ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ചത്. ആരോഗ്യ - വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു ഉദ്ഘാടനം ചെയ്തു. എക്സ്ക്യൂട്ടീവ് അംഗം റോബർട്ട് തമ്പി അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ കോർഡിനേറ്റർ കേരള പൊലീസ് ക്യാപ്റ്റൻ അമ്പാടി ശ്രീരാഗ്, കോച്ചുമാരായ നാസർ പാറമ്മേൽ, റംഷാദ്, ഷൈബിൻ, സിയാദ് ഉസ്മാൻ, അബു താഹിർ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ക്ലബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്, സെക്രട്ടറി നൗഷാദ് മുക്കൂട്ട, ആദ്യകാല താരങ്ങളായ ബോസ്, ഉമ്മർ, ബാബു സി. പോൾ, ഗീരീഷ്, നാസർ പാറമ്മേൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വ്യാപാരി കൂട്ടായ്മ ഓണാഘോഷം
അലനല്ലൂർ: കണ്ണംകുണ്ട് റോഡ് വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ആഘോഷ പരിപാടികള്‍ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയിലെ മുതിര്‍ന്ന വ്യാപാരി കെ.കെ. മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ആയിഷാബി ആറാട്ടുതൊടി, വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂനിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, സെക്രട്ടറി പി.പി.കെ അബ്ദു റഹിമാന്‍, സംസ്ഥാന സമിതി അംഗം സുബൈര്‍ തുര്‍ക്കി, ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന് യൂനിറ്റ് പ്രസിഡന്റ് ബനിയാസ് ഹസ്സന് ഹാജി, സെക്രട്ടറി എം. അസീസ്, സി. സുരേഷ് കുമാര്‍, നൗഷാദ് തങ്കായത്തില്‍, കെ. ബാലചന്ദ്രന്, കെ.ബഷീര്‍, എ.പി. നസീര്‍, പി. മനോജ്, പി. സുനില്‍കുമാര്‍. സുധര്‍മ റിയാസ്, പി. നൗഷാദ്, പി. ഹാഷിം, യു.കെ. ശിവദാസന്‍, കെ.എം.എല്‍. സിദ്ദീഖ്, അല്മാക്സ് ഷറഫുദ്ദീന്, പി. നാസര്‍ , അൻസാർ ബാബു മൂത്തേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഓണക്കോടി നൽകി
പട്ടാമ്പി: ബി.ജെ.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘകലാവേദിയിലെ കലാകാരൻമാർക്ക് ഓണക്കോടിയും ഓണസമ്മാനവും നൽകി. ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഗോപി പൂവ്വക്കോട്, സി. അനിൽകുമാർ, സംസഥാന കൗൺസിൽ അംഗം വി.തങ്കമോഹനൻ, സംഘ കലാവേദി ജില്ല വൈസ് പ്രസിഡന്റ് എം.പ്രദീപ് മേനോൻ, ജനറൽ സെക്രട്ടറി പി.കണ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.