ഓണമടുത്തിട്ടും നേന്ത്രക്കായ വിലയിൽ പ്രതീക്ഷയറ്റ് കർഷകർ
text_fieldsകല്ലടിക്കോട്: സീസൺ അടുത്തിട്ടും നേന്ത്രക്കായ വില നിശ്ചലമായി തുടരുന്നതിൽ കർഷകർ നിരാശയിൽ. പച്ച ഏത്തക്കായ കിലോഗ്രാമിന് 42 രൂപയും പഴുത്തതിന് 45 രൂപയുമാണ്. വന്യമൃഗശല്യം ഭയന്നും കാവലിരുന്നും വൻതുക മുടക്കിയുമാണ് കർഷകർ കരിമ്പ, കാരാകുർശ്ശി, തച്ചമ്പാറ, കോങ്ങാട്, കേരളശ്ശേരി എന്നിവിടങ്ങളിൽ കൃഷി ഇറക്കിയിട്ടുള്ളത്.
പലരും പാട്ടത്തിന് ഭൂമിയെടുത്ത് വൻതോതിൽ കൃഷിയിറക്കി. വാഴ കൃഷി ചെയ്യുന്നവരുടെ തോത് മലയോര മേഖലയിൽ കുറഞ്ഞുവരുകയാണ്. പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും കാരണം കടക്കെണിയിലായി വാഴകൃഷി നിർത്തിയവരുമുണ്ട്.
ജില്ലയിലെ ചിപ്സ് ഉത്പാദനത്തിന് വൻതോതിൽ ആശ്രയിക്കുന്നത് മണ്ണാർക്കാട് താലൂക്കിലെ വാഴ കർഷകരെയാണ്.
കഴിഞ്ഞ സീസണിൽ 50 രൂപ മുതൽ 55 വരെ നേന്ത്രക്കായ കിലോക്ക് കിട്ടിയതായി കർഷകർ ഓർക്കുന്നു. ഇത്തവണ ഏത്തക്കായ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് അനുഭവം.
അതേസമയം, തമിഴ്നാട്ടിൽനിന്നും വയനാട്ടിൽനിന്നും വൻതോതിൽ വാഴക്കുലകൾ പൊതുവിപണിയിൽ എത്തിയതായി മൊത്തവ്യാപാരികൾ പറയുന്നു. ഇത്തരം സാഹചര്യമാണ് നേന്ത്രക്കായ വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവാതിരിക്കാനും പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.