ഓണം ടൂറിസം വാരാഘോഷത്തിന് നാളെ ചെറുതോണിയില്‍ തുടക്കം
text_fieldsഇടുക്കി: ജില്ലതല ഓണം ടൂറിസം വാരാഘോഷത്തിന് 26ന് ചെറുതോണിയില്‍ തുടക്കമാകും. ജില്ല ഭരണകൂടം, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, തദ്ദേശ സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവ സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ജില്ലതല ഉദ്ഘാടനത്തിന്റെ ഭാഗമായി ശനിയാഴ്ച 2.45 ന് ജില്ല കലക്ടര്‍ ഷീബാ ജോര്‍ജ് ചെറുതോണിയില്‍ പതാക ഉയര്‍ത്തും. വൈകീട്ട് മൂന്നിന് ചെറുതോണി സപ്ലൈകോ മാര്‍ക്കറ്റില്‍നിന്ന് സെന്‍ട്രല്‍ ജങ്ഷനിലേക്ക് ഘോഷയാത്ര സംഘടിപ്പിക്കും. നാലിന് ചെറുതോണി ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു അധ്യക്ഷത വഹിക്കും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഓണസന്ദേശം നല്‍കും. 27 ന് ഇടുക്കി ഐ.ഡി.എ മൈതാനത്ത് രാവിലെ 9.30ന് ക്രിക്കറ്റ് ടൂര്‍ണമെന്റ്. 28ന് രാവിലെ 9ന് ജില്ല വ്യാപാര ഭവന് ഹാളില്‍ അത്തപ്പൂക്കള മത്സരം. വൈകീട്ട് 6 മുതല്‍ വടംവലി മത്സരം.
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും വിപുലമായ പരിപാടികളാണ് സെപ്റ്റംബര്‍ രണ്ടുവരെ സംഘടിപ്പിക്കുന്നത്. ദേവികുളം മണ്ഡലത്തില്‍ 26, 27 തീയതികളിലാണ് ഓണം വാരാഘോഷം. 27 ന് രണ്ട് മണിക്ക് മൂന്നാറില്‍ ഘോഷയാത്ര സംഘടിപ്പിക്കും.
പൊതുസമ്മേളനം എ.രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പീരുമേട് നിയോജക മണ്ഡലതല ഓണം വാരാഘോഷത്തോടനുബന്ധിച്ച് 27ന് രണ്ടിന് കുമളി ഹോളി ഡേ ഹോമില്‍നിന്ന് സാംസ്കാരിക റാലി സംഘടിപ്പിക്കും. പൊതുസമ്മേളനം വാഴൂര്‍ സോമന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തൊടുപുഴ നിയോജക മണ്ഡലത്തില്‍ 30ന് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പി. ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലതല ഓണം വാരാഘോഷത്തിന്റെ സമാപനം ഉടുമ്പന്‍ചോല മണ്ഡലത്തില്‍ സെപ്റ്റംബര്‍ രണ്ടിന് സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് നെടുങ്കണ്ടം ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് സാംസ്കാരിക റാലി സംഘടിപ്പിക്കും. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.