അത്തച്ചമയ ദിനത്തിലെ ജൈവമാലിന്യങ്ങൾ പൂർണമായും വളമാക്കി മാറ്റും
text_fieldsകൊച്ചി: അത്തച്ചമയത്തിന്റെ ഭാഗമായി ഉണ്ടായ ജൈവമാലിന്യങ്ങൾ പൂർണമായും തുമ്പൂർമുഴിയിൽ നിക്ഷേപിച്ചുകൊണ്ട് വളമാക്കി മാറ്റുന്നു. അത്തച്ചമയ ഘോഷയിൽ പങ്കെടുക്കുന്നവർക്കായി ആറ് ഭക്ഷണശാല കേന്ദ്രങ്ങളിലായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയത്. ഭക്ഷണം നൽകുന്നതിനായി ഇലയും പേപ്പറും പൂർണമായും ഒഴിവാക്കിക്കൊണ്ട് സ്റ്റീൽ പാത്രത്തിലുമാണ് ഭക്ഷണം വിതരണം ചെയ്തത്.
ഗവ.ഗേൾസ് ഹൈസ്കൂൾ, ഗവ.ബോയ്സ് ഹൈസ്കൂൾ, ശാസ്താ ഓഡിറ്റോറിയം സീതാറാം ഓഡിറ്റോറിയം, ആയുർവേദ കോളജ് പുതിയകാവ് തുടങ്ങിയ സ്ഥലങ്ങളിൽ നാലായിരം പേർക്കാണ് ഭക്ഷണം ഒരുക്കിയിയത്. ഭക്ഷണശാലകളിൽ ഏകദേശം ഒന്നര ടൺ ജൈവമാലിന്യങ്ങൾ ഗവ. ഗേൾസ് ഹൈസ്കൂളിലെ തുമ്പൂർമുഴിയിൽ നിക്ഷേപിച്ചുകൊണ്ട് ജൈവവളം ആക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഹരിത കേരളം മിഷൻ ശുചിത്വമിഷൻ തൃപ്പൂണിത്തറ മുൻസിപ്പാലിറ്റി എന്നിവരുടെ നേതൃത്വ ത്തിലാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.