ഓള് ഇവിടെയുണ്ട്
text_fieldsമലയാളവും തമിഴും തെലുങ്കും കഴിഞ്ഞ് വീണ്ടും മലയാളത്തിലേക്ക്. അപ്പോഴേക്കും ബാലതാരം നായികയായി. മലയാളത്തിെൻറ പ്രിയപുത്രിയായ എസ്തർ അനിൽ പ്രധാന വേഷത്തിൽ അഭിനയിക്കാവുന്നത്ര മുതിർന്നിരിക്കുന്നു. കുഞ്ഞു എസ്തർ മലയാളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽപുണ്ട്- ദൃശ്യത്തിലെ അനുമോളായി.
വരും ദൃശ്യം രണ്ട്
എസ്തറിെൻറ സിനിമാജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് മോഹൻലാൽ ചിത്രമായ 'ദൃശ്യ'മായിരുന്നു. ഇതിെൻറതന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും മകളായി അഭിനയിച്ചത് എസ്തർ തന്നെ. തമിഴ് പതിപ്പായ 'പാപനാശ'ത്തിൽ കമൽഹാസനൊപ്പവും തെലുങ്ക് പതിപ്പിൽ വെങ്കിടേഷിനൊപ്പവും. 'ഒരുനാള്‍ വരും' എന്ന മോഹല്‍ലാല്‍ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മൂന്നാംതരത്തിൽ പഠിക്കുേമ്പാൾ ബാലതാരമായി അരങ്ങേറി പ്ലസ് വണിൽ പഠിക്കുേമ്പാൾ നായികയാകാൻ പറ്റിയതിെൻറ സന്തോഷം എസ്തർ മറച്ചുവെക്കുന്നില്ല.
ദൃശ്യത്തിൽ നമ്മെ പലവട്ടം കരയിപ്പിച്ച പല സീനുകളിലും തിരക്കഥയറിയാതെയാണ് അഭിനയിച്ചു തകർത്തതത്രേ. ഇൗ ഗംഭീര പ്രകടനമാണ് മലയാളത്തിെൻറ നായികയിലേക്കുള്ള ചവിട്ടുപടിയായത്. കോവിഡ് ഇത്രമേൽ രൂക്ഷമല്ലായിരുന്നെങ്കിൽ ഒരുപിടി ചിത്രങ്ങളിലെ നായികയായി എസ്തറിനെ കാണാൻ പറ്റിയേനെ.
ദൃശ്യം രണ്ടിെൻറ ചിത്രീകരണം സെപ്റ്റംബർ 14ന് തുടങ്ങുമെന്നാണ് കരുതുന്നത്. ജോർജ്കുട്ടിയും കുടുംബവും വീണ്ടും ഒരുമിക്കുന്നതിെൻറ ത്രില്ലിലാണ് എസ്തർ. ഇടവേളക്കുശേഷം സിനിമയുടെ ലോകത്തേക്ക് കടക്കുന്നതിെൻറ ആവേശം വാക്കുകളിലും മുഖത്തും കാണാം. ആദ്യമായി നായികയായി എന്നതിലുപരി കേന്ദ്ര കഥാപാത്രമാണ് 'ഒാളി'ൽ. അതിെൻറ ആശങ്കകളില്ലാതെ അഭിനയിക്കാനായി. ഇൗ സിനിമ കൂടുതൽ ആളുകളിലേക്ക് എത്തുന്നതും അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുന്നത് സന്തോഷമാണ്.
പുതിയ ചിത്രവിശേഷങ്ങളെല്ലാം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. എല്ലാവരെയും ആശങ്കയിലാക്കിയ ഈ കോവിഡ് എപ്പോൾ പോകുമെന്ന എസ്തറിെൻറ ഇൻസ്റ്റഗ്രാമിലെ ചോദ്യത്തിൽനിന്നുതന്നെ എല്ലാം വായിച്ചെടുക്കാം. വീടിെൻറ ബാൽക്കണിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ആ ചോദ്യം.
ജോഹർ ജോർ
എസ്തർ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം 'ജോഹർ' ആഗസ്റ്റ് 15നാണ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എസ്തർ. തിയറ്ററിൽ പോയി സിനിമ കാണാനാവാത്തതിെൻറ സങ്കടമുണ്ട്. മലയാളത്തിൽ മാത്രം 66 സിനിമകളെ പെട്ടിക്കുള്ളിലാക്കി തിയറ്ററുകൾ അടഞ്ഞുകിടക്കുമ്പോൾ മറ്റെന്ത് ചെയ്യാനാകും.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിനാൽ കൂടുതൽ ആളുകളിലേക്ക് സിനിമ എത്തുമെന്നാണ് പ്രതീക്ഷ. ചിത്രത്തിെൻറ പ്രമോഷൻ പരിപാടികൾക്കായി ഹൈദരാബാദിൽ പോയി തിരിച്ചെത്തിയശേഷം എറണാകുളത്തെ വീട്ടിൽ ക്വാറൻറീനിലാണ്.
വരാനുണ്ട് ജാക് ആൻഡ് ജിൽ
മലയാളത്തിൽ മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക് ആൻഡ് ജില്ലാണ് ചിത്രീകരണം പൂർത്തിയായ മറ്റൊരു സിനിമ. ഉറുമിക്കുശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിലെ നായികവേഷത്തിലൂടെയാണ് എസ്തറിെൻറ രണ്ടാമൂഴം തുടങ്ങുന്നത്. ''പലരും ചോദിക്കാറുണ്ട്. ഞാന്‍ വളരെ പക്വതയോടെയാണല്ലോ സംസാരിക്കുന്നതെന്ന്. മനഃപൂര്‍വം ഒന്നുമല്ല. കുട്ടിക്കാലത്തും ഞാന്‍ ഇങ്ങനെതന്നെയായിരുന്നു. വലിയ കുട്ടിക്കളിയൊന്നും അന്നുമില്ല. അതുകൊണ്ട് പലര്‍ക്കും നേരിട്ട് സംസാരിക്കുമ്പോള്‍ ഞാന്‍ ജാടയാണോ എന്ന് തോന്നാറുണ്ട്.
ജാടയല്ല, പേക്ഷ ഞാന്‍ ബോള്‍ഡാണ്'' -എസ്തർ പറയുന്നു. വയനാട് കൽപറ്റ സ്വദേശി അനിലിെൻറയും മഞ്ജുവിെൻറയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് എസ്തർ. മൂത്തയാൾ ഇവാന്. അനുജന് എറിക്. ഇരുവരും സിനിമയിലുണ്ട്. വിമാനവും ടേക്ക് ഓഫുമാണ് എറിക്കിനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന സിനിമകള്‍. ഇവാന് ഇടക്കൊക്കെ സിനിമയില്‍ വന്നുപോകുന്ന ആളാണ്. അഭിനയത്തേക്കാള്‍ അവനിഷ്ടം കാമറയാണ്.
ക്ലാസ്മേറ്റ്സ്... മിസ് യൂ
സുഹൃത്തുക്കളെയും അധ്യാപകരെയും ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എന്തു ചെയ്യാനാ, ഈ കാലത്ത് ഇതല്ലേ നടക്കൂ. എന്തൊക്കെ പറഞ്ഞാലും കോളജിൽ പോയി സുഹൃത്തുക്കൾക്കൊപ്പം ക്ലാസ് മുറിയിൽ ഒരുമിച്ചിരുന്നുള്ള പഠനം, അതിനോളം എത്തില്ല ഈ ഓൺലൈൻ പഠനം. രാവിലെ മുതൽ സ്ക്രീനിലേക്ക് നോക്കിയുള്ള ഇരിപ്പ് കുറെ കഴിയുമ്പോൾ ബോറടിപ്പിക്കും. മറ്റു തിരക്കുകളൊന്നും ഇല്ലാത്തതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ്.
മെമ്മറീസ്
ഓണ ഓർമകളിൽ നിറയെ സിനിമാസെറ്റിലെ ആഘോഷങ്ങളാണ്. വീട്ടിൽ പണ്ടുമുതലേ വലിയ ആഘോഷങ്ങൾ പതിവില്ല. അതുകൊണ്ടുതന്നെ ഓണം എന്നു കേൾക്കുമ്പോൾ സെറ്റിലെ ആഘോഷവും സദ്യയും മനസ്സിലെത്തും. പൂക്കളമൊരുക്കിയും നറുക്കിട്ട് പരസ്പരം സമ്മാനങ്ങൾ കൈമാറിയതും... എല്ലാം നല്ല രസമായിരുന്നു.
വേഗത്തിലോടുന്ന ജീവിതത്തിരക്കിനൊരു സഡൻ ബ്രേക്ക് - കോവിഡിനെയും നിയന്ത്രണങ്ങളെയും എസ്തർ അനിൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പഠനവും അഭിനയവും അവതരണവുമൊക്കെയായി തിരക്കിെൻറ ലോകത്തായിരുന്നു. ആറുമാസമായി വീട്ടുകാർക്കൊപ്പംതന്നെയുണ്ട്. ഓൺലൈൻ പഠനവും മറ്റുമായി മിടുക്കിക്കുട്ടിയായി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.