വർണപ്പൂക്കളുമായി അവരെത്തി
text_fieldsനീലേശ്വരം: കോവിഡ് ഭീതിയിലും വർണപ്പൂക്കളുമായി അവരെത്തി. കർണാടക ഹാസൻ ജില്ലയിൽനിന്നുള്ളവരാണ് വിവിധ വർണങ്ങളിലുള്ള പൂക്കളുമായെത്തി നീലേശ്വരത്തെ പാതയോരങ്ങൾ വർണാഭമാക്കുന്നത്. ജമന്തി, ചെണ്ടുമുല്ല, റോസ്, ഡാലിയ തുടങ്ങിയ പൂക്കൾക്ക് 300 മുതൽ കിലോക്ക് ഈടാക്കുന്നുണ്ട്.
നാട്ടിൻപുറങ്ങളിൽ ക്ലബുകളുടെയും മറ്റ് സംഘടനകളുടെയും ആഘോഷങ്ങൾ ഇല്ലാത്തതിനാൽ പൂക്കൾ വാങ്ങാൻ ആളുകൾ എത്തുന്നത് കുറവാണ്. കോവിഡ് ഭീതിമൂലം ചില ആളുകൾക്ക് പൂക്കൾ വാങ്ങാനും പേടിയാണ്. പൂക്കളമത്സരങ്ങൾ ഇല്ലെങ്കിലും വീട്ടമുറ്റങ്ങളിൽ പൂക്കളം തീർക്കാൻ ആളുകൾ വാങ്ങുന്നുണ്ട്. സർക്കാറിൽനിന്ന് ഇതരസംസ്ഥാന പൂക്കൾ വിൽപന നടത്താമെന്ന ഇളവുകൾ ലഭിച്ചതോടെയാണ് കർണാടകയിൽനിന്ന് ഇവർ നീലേശ്വരത്ത് എത്തിയത്.
കോവിഡ് കാരണം കച്ചവടം പകുതി മാത്രമേ നടക്കുന്നുള്ളൂവെന്ന് ഇവർ പരാതി പറയുന്നു. പ്രതീക്ഷിച്ച കച്ചവടം ഇല്ലാത്തതിനാൽ ക്വിൻറൽ കണക്കിന് പൂക്കൾ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകേണ്ട അവസ്ഥയാണ്.
വാങ്ങാൻ പൂക്കളില്ല
ചെറുവത്തൂർ: കോവിഡ് കാലത്തെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍ ജില്ലയില്‍ മറുനാടന്‍ പൂക്കള്‍ വില്പനക്കെത്തിയത് വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളില്‍ മാത്രം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനുള്ള നിരോധനം സംസ്ഥാന സര്‍ക്കാര്‍ നീക്കിയതിനെ തുടര്‍ന്ന് വൈകിയ വേളയിലാണ് ചുരുക്കം പൂക്കളെങ്കിലും എത്തിയത്.
ശനിയാഴ്ച രാവിലെയാണ് കര്‍ണാടകയില്‍നിന്നുള്ള പൂക്കളുമായി ഏതാനും സംഘങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിയത്. ചെറുവത്തൂർ, കാലിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലാണ് മറുനാടൻ പൂക്കളുമായി സംഘങ്ങൾ എത്തിയത്. കോവിഡ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരെയാണ് പൂവിൽപന നടത്താൻ അനുവദിച്ചത്.
വിൽപനക്കാര്ക്കിടയില് പൊലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. പൂക്കളുടെ എണ്ണവും വൈവിധ്യവും താരതമ്യേന കുറവായിരുന്നു. ചെണ്ടുമല്ലി, സീനിയ, ജമന്തി പൂക്കള്‍ മാത്രമാണ് ഇത്തവണ എത്തിയതില്‍ ഏറിയ പങ്കും.
പൂ വാങ്ങാൻ ആളില്ല
കാഞ്ഞങ്ങാട്: കർണാടകയിൽനിന്നുള്ള വിവിധ സംഘങ്ങൾ നഗരത്തിലെത്തിയെങ്കിലും പൂക്കൾ വാങ്ങാൻ ആളില്ലാത്തത് ഇവരെയും നിരാശരാക്കി. ആലാമിപള്ളി പുതിയ ബസ്സ്റ്റാൻഡിലാണ് മറുനാടൻ പൂക്കൾ വിൽപനക്കെത്തിച്ചത്. ഓണക്കോടിയും മറ്റു വസ്ത്രങ്ങളും വാങ്ങാൻ ഇക്കുറി ആളുകൾ കുറവായിരുന്നു. നഗരത്തിലെ വൻകിട തുണിഷോപ്പുകളിലൊന്നും ആളനക്കം പോലുമുണ്ടായിട്ടില്ല.
പൊലീസിെൻറ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ പരിപാടികളും കോൺഗ്രസിെൻറ വിവിധ പരിപാടികളും മാത്രമാണ് ഞായറാഴ്ച നഗരത്തിൽ കാണാനായത്. ഇതുകൂടാതെ ഗ്രാമീണ മേഖലകളിൽ വർഷംതോറും നടക്കാറുള്ള ഓണാഘോഷ പരിപാടികളും ഇക്കുറി നടന്നില്ല.
ഓണാഘോഷമില്ലാതെ വിഷമത്തിലായ കുഞ്ഞുമക്കളെ സന്തോഷിപ്പിക്കാനായി ചിലർ വീടുകളിൽ തന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു. ബന്ധുക്കളെയും അയൽവാസികളെയും പങ്കെടുപ്പിച്ചുള്ള കസേരകളി, ബലൂൺ റൈസ്, ചാക്ക് റൈസ്, സുന്ദരിക്ക് പൊട്ടുതൊടൽ മത്സരങ്ങളാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.