മാവേലി വേഷമിട്ട് നരി നാരായണെൻറ ബൈക്ക് യാത്ര
text_fieldsഉദുമ: പുലികളി ആശാൻ മാവേലി വേഷമിട്ട് ബൈക്കിലൂടെ നഗര പ്രദക്ഷിണം നടത്തി 'പ്രജകൾ'ക്ക് അനുഗ്രഹം നൽകാനെത്തിയത് പാലക്കുന്നിലും ഉദുമയിലും ഉത്രാടം നാളിലെ കൗതുക കാഴ്ചയായി.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി സ്വയം ഉൾവലിഞ്ഞുപോയ ഒട്ടനേകം കലാകാരന്മാരുടെ ദൈന്യതയുടെ പ്രതിരൂപമായാണ് പാലക്കുന്ന് ആദിശക്തി നാടൻ കലാകേന്ദ്രത്തിെൻറ സ്ഥാപകനായ നരി നാരായണൻ ഈ യാത്ര നടത്തിയത്.
ആറു മാസത്തിനു ശേഷമാണ് ദേഹത്ത് ചായം തേച്ചത്. മുതിയക്കാൽ കുതിരക്കോട് കണ്ണോൽ വീട്ടിൽ നിന്ന് ഓലക്കുട ചൂടി തനിച്ചാണ് രാവിലെ 10 മണിക്ക് ബൈക്കിൽ യാത്ര തുടങ്ങിയത്. കാൽനടയായി പരിവാര സമേതം യാത്ര ചെയ്താൽ ആളുകൾ കൂട്ടംകൂടി കോവിഡ് പ്രോട്ടോകോൾ ലംഘനമാകാതിരിക്കാനാണ് ബൈക്കിൽ യാത്ര.
വഴിനീളെ കണ്ട പ്രജകളോട് കുശലം പറഞ്ഞും അവർക്കെല്ലാം മധുരമിഠായി നൽകിയും പാലക്കുന്ന്, പള്ളം, ഉദുമ ടൗണുകൾ കറങ്ങി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.