തെയ്യം തന്നെ, പക്ഷെ സംസാരിക്കില്ല ഈ ഓണപ്പൊട്ടൻ
text_fieldsകേരളത്തിന്‍റെ ദേശീയ ഉത്സവമാണ് ഓണമെങ്കിലും ഓണത്തിനോട് അനുബന്ധിച്ചുള്ള ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തെക്കും വടക്കും മധ്യകേരളവും എല്ലാം വെവ്വേറെ രീതികളാണ്. തെയ്യങ്ങളുടെ നാടായ വടക്കേ മലബാറിൽ ഓണത്തിന് വീടുകൾ തോറും കയറിയിറങ്ങുന്ന ഓണപ്പൊട്ടനുമുണ്ട് ഒരു തെയ്യം ടച്ച്.
വേഷമൊക്കെ കണ്ടാൽ തെയ്യം തന്നെ. പക്ഷേ സംസാരിക്കില്ല. അതിനാലാണ് പൊട്ടൻ എന്ന പേര് വന്നത്. വാ മൂടിയ അലങ്കാരമാണ് ഓണപ്പൊട്ടന്‍റേത്. സംസാരിക്കാത്ത ഓണപ്പൊട്ടന്‍ മണി കിലുക്കിയാണ് തന്‍റെയും ഓണത്തിന്‍റെയും വരവറിയിക്കുന്നത്. കൈതനാര് കൊണ്ട് മുടിയും കുരുത്തോലക്കുടയും മുഖത്തു ചായവുമാണ് ഓണപ്പൊട്ടന്‍റെ വേഷം. കീരിടം, കൈവളയുമെല്ലാം അണിയും. ഓണേശ്വരന്‍ എന്നും ഓണപ്പൊട്ടന്‍ അറിയപ്പെടുന്നു. മഹാബലിയുടെ രൂപമാണ് ഇതെന്നാണ് വിശ്വാസം.
ഉത്രാടത്തിനാണ് പ്രധാനമായും ഓണപ്പൊട്ടന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുക. അകമ്പടിയായി ചെണ്ടമേളവുമുണ്ടാകും. കുരുത്തോല തൂക്കിയ ഓലക്കുടയും പിടിച്ചാണ് ഓണപ്പൊട്ടൻ വരിക. ഓണപ്പൊട്ടന്‍റെ സന്ദർശനം വീടിന് ഐശ്വര്യമുണ്ടാക്കുന്നുവെന്നാണ് വിശ്വാസം. ഓണപ്പൊട്ടിന് വീടുകളില്‍ നിന്നും ദക്ഷിണയായി അരിയും പണവുമെല്ലാം നല്‍കും. മഹാബലിയാണ് ഓണത്തപ്പന്റെ വേഷത്തില്‍ വീട്ടിലെത്തുന്നതെന്നാണ് മലബാറുകാരുടെ വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.