അച്ഛനില്ലാത്ത ആദ്യ ഓണം
text_fields
കേരളത്തിലെ യുവ എം.എൽ.എമാരിൽ ശ്രദ്ധേയനായ വി.ടി. ബൽറാം ക്വാറൻറീൻ കഴിഞ്ഞാണ് ഓണക്കാലത്തിലേക്കു കടക്കുന്നത്. പാലക്കാട് തൃത്താലയിലെ വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയവെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. അച്ഛനും അമ്മയും കൂടെയില്ലാത്ത ആദ്യ ഓണമാണ് ഇക്കുറി. ആറു വർഷം മുമ്പ് അമ്മയും കഴിഞ്ഞ ഡിസംബറിൽ അച്ഛനും വിട്ടുപിരിഞ്ഞു. അവരുണ്ടായിരുന്നപ്പോൾ ഓണത്തേക്കാൾ സന്തോഷമുണ്ടായിരുന്ന മറ്റൊരു കാലമുണ്ടായിരുന്നില്ല.
ആറു മക്കളും ഒന്നിച്ചുണ്ടായിരുന്ന ദിവസങ്ങളായിരുന്നു ഓണക്കാലം. അമ്മ മരിച്ച ശേഷം ഓണത്തിന്റെ ആഘോഷം കുറെഞ്ഞങ്കിലും ഒത്തുചേരലുകൾ തുടർന്നു. ഇത്തവണ ഒത്തുചേരലു പോലും സാധ്യമാകാത്ത സാഹചര്യമാണ്. ഓണസമ്മാനമെന്ന നിലയിൽ ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് സർവേയിൽ രാജ്യത്തെ മികച്ച 50 എം.എൽ.എമാരുടെ പട്ടികയിൽ ഒരാളായിട്ടുണ്ട് ബൽറാം. രാജ്യത്തെ 3958 എം.എല്‍.എമാരില്‍നിന്ന് 50 പേരെ തെരഞ്ഞെടുത്തപ്പോൾ കേരളത്തിൽനിന്ന് ഒരാൾമാത്രമാണ് പട്ടികയിലുള്ളത്. 150 എം.എല്‍.എമാരാണ് അവസാന റൗണ്ടില്‍ ഇടംനേടിയത്. എന്നാൽ, ജനങ്ങളുെട അംഗീകാരത്തിനാണ് ബൽറാം വിലകാണുന്നത്.
മികച്ച എം.എൽ.എമാരുടെ പട്ടികയിൽ ഉൾപ്പെട്ടതറിഞ്ഞ് തന്നെ അറിയുന്നതും അറിയാത്തതുമായ ഒരുപാടുപേർ വിളിച്ചു. ആ വിളികളിലാണ് സന്തോഷം. രാജ്യത്തെ മികച്ച എം.എൽ.എയാണ് എന്ന ഭാവമൊന്നും ബൽറാമിനില്ല. ജനപ്രതിനിധിയായി ഒമ്പതു വർഷം തൃത്താലയിലെയും പൊതുപ്രവർത്തകനായി കേരളത്തിലെയും ജനങ്ങൾക്കിടയിലുണ്ട്.
തെൻറ ഇടപെടലുകളും ജനപ്രതിനിധിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും ജനപിന്തുണയുംതന്നെയാണ് ഇനിയും കരുത്താവുക. പട്ടികയിൽ ഉൾപ്പെട്ട കാര്യം വാട്സ്ആപ് സന്ദേശം വഴിയാണ് അറിയിച്ചത്. മുമ്പുലഭിച്ച അംഗീകാരങ്ങളുടെ കൂട്ടത്തിൽതന്നെയാണ് ഇതും കാണുന്നത്. എന്നാൽ, ബൽറാമിന് ലഭിച്ച അംഗീകാരത്തിെൻറ സന്തോഷം ഭാര്യ അനുപമ മറച്ചുവെച്ചില്ല.
സന്തോഷം പങ്കുവെക്കാനും നിരീക്ഷണത്തിൽ കഴിയുന്ന ബൽറാമിൻെറ ക്ഷേമമറിയാനും ഒരുപാടുപേർ വിളിച്ചിരുന്നു. കല്ലടത്തൂർ ഗോഖലെ ഹൈസ്കൂളിൽ അധ്യാപികയായ അനുപമയും മക്കളായ അദ്വൈത് മാനവും അവന്തികയും ഓൺലൈൻ ക്ലാസുകളൊക്കെയായി തിരക്കിലാണ്. സർക്കാറിനെതിരെയായാലും പ്രസ്ഥാനത്തിനുള്ളിലായാലും അഭിപ്രായങ്ങൾ തുറന്നുപറയാൻ കാണിക്കുന്ന ൈധര്യവും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളുംകൊണ്ട് ശ്രദ്ധേയനാണ് ബൽറാം.
സർക്കാറിനെയും രാഷ്ട്രീയ എതിരാളികളെയും ട്രോളിയും ചോദ്യംചെയ്തും മുന്നോട്ടുപോകുേമ്പാൾ എതിർപ്പുകളും വിവാദങ്ങളും േനരിടേണ്ടിവന്നിട്ടുണ്ട്. ഫേസ്ബുക്കിലും മറ്റും പ്രൊഫൈൽ ചിത്രമടക്കം മാറ്റിയാൽപോലും തെറിവിളികളുമായി എത്തുന്നവരുണ്ട്. അത് അവരുടെ രാഷ്ട്രീയമെന്നാണ് ബൽറാമിന് പറയാനുള്ളത്. ചിലരോട് സമൂഹമാധ്യമങ്ങളിൽ പരസ്യമായി കൊമ്പുകോർത്തിട്ടുണ്ട്.
ചിലപ്പോൾ 'അത്തരം മറുപടി കൊടുക്കണമായിരുന്നോ, പറയുന്നവർ പറയട്ടെ' എന്ന ലൈനിൽ അനുപമ ഇടപെടാറുണ്ട്. ക്വാറൻറീൻ കഴിഞ്ഞാൽ കോവിഡ് പ്രതിരോധപ്രവർത്തനവും പ്രവാസികൾക്ക് മരുന്നുകളെത്തിക്കലും മറ്റുമായി ബൽറാം തിരക്കിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.