നാട്ടിൻപുറങ്ങളിലെ ഓർമകളിൽ തിരുവോണം
text_fieldsഓണം എന്നും മലയാളികളുടെ മനസ്സിൽ ഒരു ഉത്സവ മേളം തന്നെയാണ്. പ്രവാസ ജീവിതം നയിക്കുമ്പോളും നാട്ടിലെ ഓണക്കാല ഓർമകൾ മനസ്സിൽ ഓടിയെത്തും. ഓണസദ്യ, ഊഞ്ഞാൽ, കടുവകളി, തുമ്പിതുള്ളൽ, വടംവലി തുടങ്ങിയ നാട്ടിൻ പുറങ്ങളിലെ ഓണക്കാലം മനസ്സിൽ എന്നും കുളിർമ നൽകുന്നു.
തിരുവല്ല കിഴക്കൻമുത്തൂർ മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി ആയിരുന്ന 27 വർഷങ്ങൾക്ക് മുമ്പുള്ള ഓണക്കാലം കലാമത്സരംങ്ങൾ, കസേര കളി,കലംതല്ലി പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ, ആനക്ക് വാൽവരക്കൽ തുടങ്ങിയ വ്യത്യസ്തമായ കളികളാൽ സമ്പന്നമായിരുന്നു. നാട്ടിലെ പഞ്ചായത്ത് മെമ്പർ മുതൽ ക്ലബ് ഭാരവാഹികളും നാട്ടുകാരും കുട്ടികളും എല്ലാവരും കൂടിയുള്ള ഓണം.
എന്നാൽ, ഇന്നത്തെ കാലത്തു സ്റ്റാറ്റസ് അപ്ഡേറ്റഡ് ആയതിനാൽ എവിടെ ഓണം ആഘോഷിച്ചാലും മറ്റുള്ളവർ അറിയുന്നു. ഉപ്പേരി, ശർക്കരവരട്ടി എന്നിവ ആകും ഓണക്കാലത്തു നാട്ടിൽ ഏതു വീടുകളിൽ പോയാലും കഴിക്കാൻ കിട്ടുക. അന്ന് വാട്സ് ആപ്, ഫേസ് ബുക്ക് സമൂഹ മാധ്യമങ്ങൾ സജീവമല്ലാത്തതിനാൽ ആഘോഷങ്ങൾ ഗ്രാമങ്ങളിൽ തന്നെ ഒതുങ്ങിയിരുന്നു.
അതിന് ഏറെ അടുപ്പവും സൃഷ്ടിക്കാനായിരുന്നു. വർഷങ്ങൾക്കിപ്പുറം അതെല്ലാം മാറിമറിഞ്ഞു. നാട്ടിലെ ആഘോഷങ്ങളെ ഓർമിക്കുന്ന തരത്തിൽ തന്നെയാണ് കുവൈത്തിൽ പ്രവാസ ജീവിതത്തിലെ ഓണം.
ഇവിടെ അത്തം മുതൽ ഡിസംബർ വരെ ഓണാഘോഷം നടക്കുന്നു. വിവിധ സംഘടനകളുടെ ഓണം കലാപരിപാടികൾ, ഗാനമേള എന്നിവ നടത്തുന്നു. ഇത്തവണ വയനാട് ദുരന്തത്തിന്റെ ഓർമയിൽ പല സംഘടനകളും ആഘോഷം വേണ്ടെന്നു വെച്ചിരിക്കുന്നു. അതുകൊണ്ട് വലിയ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെ ഓണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.