ഇന്ന് നാഷനൽ ബനാന ലവേഴ്സ് ഡേ; നേന്ത്രപ്പഴത്തിന് വിലയിലും വിളയിലും ഓണച്ചിരി
text_fieldsപരപ്പനങ്ങാടി: വില കൂടിയാലും കുറഞ്ഞാലും നേന്ത്രപ്പഴത്തോട് മലയാളിക്ക് അകൽച്ചയില്ല. നേന്ത്രപ്പഴത്തോട് നാടിനുള്ള പ്രണയപൂർത്തീകരണത്തിന് വാഴക്കർഷകർ ഒരുകാലത്തും അവധി നൽകിയിട്ടുമില്ല. നാടൻപഴങ്ങളുടെ കുതിച്ചുയരുന്ന വിലയെ തടുത്തുനിർത്താൻ വിപണിയിൽ മേട്ടുപ്പാളയം, നഗര, വയനാടൻ തുടങ്ങി ഇറക്കുമതി ഇനങ്ങൾ സുലഭമാെണങ്കിലും കിലോക്ക് 60ൽ എത്തിനിൽക്കുന്ന നേന്ത്രപ്പഴം വാഴക്കർഷകർക്ക് ഓണച്ചിരി സമ്മാനിക്കുകയാണ്. 40ൽനിന്ന് പെെട്ടന്നാണ് പടിപടിയായി വില 60ൽ എത്തിയത്. പ്രളയത്തിന്റെയോ വെള്ളപ്പൊക്കത്തിന്റെയോ അമിത മഴയുടെയോ ഭീഷണിയൊന്നുമില്ലാത്തതിനാലും 50ലേറെ രൂപ തോട്ടത്തിൽ വെച്ചുതന്നെ വില ലഭിച്ചതിനാലും ഈ വർഷത്തെ ഓണം വാഴക്കർഷകർക്ക് സമൃദ്ധമാണങ്കിലും വിള നേരേത്ത വെട്ടിത്തീർന്നത് തിരിച്ചടിയായതായി കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.