ശർക്കര വരട്ടിക്കും വറുത്ത ഉപ്പേരിക്കും ഡിമാൻഡായേ...
text_fieldsമലപ്പുറം: ഓണത്തോടനുബന്ധിച്ച് വിപണിയിൽ ശർക്കര വരട്ടിക്കും വറുത്ത ഉപ്പേരിക്കും ആവശ്യക്കാരേറി. ഓണസദ്യയിൽ ഒഴിച്ച് കൂടാനാകാത്ത വിഭവങ്ങളാണ് ഇവ. സദ്യ വട്ടത്തിൽ ഇവക്ക് സ്ഥാനം ഏറെ മുന്നിലാണ്. ഇലയിൽ ആദ്യം വിളമ്പുന്ന കൂട്ടത്തിലുള്ളതാണിത്.
വിപണിയിൽ ശർക്കര വരട്ടിക്ക് കിലോക്ക് 250 മുതൽ 300 രൂപയാണ്. വറുത്ത ഉപ്പേരിക്ക് 260 മുതൽ 300 വരെയാണ് വില. ചിപ്സിന് 280 മുതൽ 300 രൂപ വരെയാണ് വില. ഓണമെത്തിയതോടെ തിരക്ക് കൂടിയതായി വ്യാപാരികൾ പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ വരുന്നതോടെ അടുത്തദിവസങ്ങളിൽ ഇനിയും തിരക്ക് ഉയരും.
നിലവിൽ ചിപ്സിനും വറുത്ത ഉപ്പേരിക്കുമെല്ലാം തമിഴ്നാട്ടിൽനിന്നും വയനാട്ടിൽനിന്നുമാണ് നേന്ത്രക്കായകൾ വരുന്നത്. ഓണം അടുത്തതോടെ നേന്ത്രക്കായക്ക് അൽപം വില കൂടിയിട്ടുണ്ട്. നേരത്തേ കിലോക്ക് 41 രൂപയുണ്ടായിരുന്നത് ഓണമെത്തിയതോടെ 45 ആയി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.