കടകളിൽ തീവില; നാടൻ പൂക്കളാണ് താരം
text_fieldsകൊല്ലങ്കോട്: പൂക്കൾക്ക് തീവിലയായതോടെ വീടുകളിൽ പൂക്കളമിടാൻ നാടൻ പൂക്കൾ തേടി പോകുന്ന കുട്ടിക്കൂട്ടങ്ങളുടെ കാഴ്ചയാണ് ഗ്രാമങ്ങളിൽ. വിദ്യാലയങ്ങളിലും ക്ലബുകളിലും പൂക്കളമിടാനായി നാട്ടിൻപുറങ്ങളിലെങ്ങും പൂക്കൾ തേടി അലയുകയാണ് വിദ്യാർഥികൾ.
തെച്ചി, നാല് മണി, പത്ത് മണി, ചെറിയ സൂര്യകാന്തി, വാടാർമല്ലി, കോളാമ്പി, ചെമ്പരത്തി, തുമ്പ, ചെണ്ടുമല്ലി, കനകാമ്പരം, താമര തുടങ്ങി നാട്ടിൽ പുറങ്ങളിൽ കാണപ്പെടുന്ന പൂക്കൾ പറിക്കാനാണ് കുട്ടിക്കൂട്ടം എത്തുന്നത്. അന്യ സംസ്ഥാന പൂക്കളുടെ വില വർധിച്ചതിനാൽ വിദ്യാലയങ്ങളിലെയും ക്ലബുകളിലെയും പൂക്കള മത്സരങ്ങൾക്ക് നാട്ടിൻ പുറങ്ങളിലെ പൂക്കളാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് അത്തം പത്ത് വരെ പൂക്കളമിടാൻ മുതിർന്നവരും രംഗത്തുണ്ട്. കുളവരമ്പുകൾ, പാടവരമ്പുകൾ എന്നിവിടങ്ങളിലും വീടുകളിലും വേലി പടർപ്പുകളിലും പൂക്കൾ പറക്കുന്ന തിരക്കിലാണ് കുരുന്നുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.