ഓണത്തുമ്പിയും പൂപ്പൊലിപ്പാട്ടും ചൊല്ലുകളും
text_fieldsചിങ്ങം പുലർന്നാൽ നാട്ടിലെങ്ങും കൂട്ടമായി പാറിനടക്കുന്ന ഓണത്തുമ്പികളെ കാണാം. തിളങ്ങുന്ന കണ്ണാടിച്ചിറകുമായി പറന്നെത്തുന്ന ഓണത്തുമ്പികൾ ഓണത്തിെൻറ വിരുന്നുകാരാണ്. ഈ തുമ്പികളോടൊപ്പം പത്തുനാൾ പൂക്കുടകളുമായി തൊടികൾതോറും പൂക്കളിറുക്കുവാൻ കുട്ടികൾ പോകാറുണ്ടായിരുന്നു. അങ്ങനെ ഓരോ ദിവസവും പൂക്കളിറുക്കുവാൻ പോകുമ്പോൾ പാടുന്ന പാട്ടാണ് പൂപ്പൊലിപ്പാട്ട്. ഇറുത്തെടുത്ത പൂക്കളേക്കാൾ ധാരാളം പൂവുകൾ നാളെ പൊലിയട്ടെ എന്ന ആശംസയാണ് ഈ പാട്ടുകളിൽ നിറയുന്നത്.
ഒാണ ചൊല്ലുകൾ
കാണം വിറ്റും ഒാണം ഉണ്ണണം
ഒാണം കഴിഞ്ഞാൽ ഒാലപ്പുര ഒാട്ടുപ്പുര
ഒാണം കഴിഞ്ഞാൽ ഒാട്ടക്കലം
(ഇൗ ചൊല്ലുകൾ തമ്മിൽ നല്ല ബന്ധമാണുള്ളത്. കിടപ്പാടം വിറ്റാണെങ്കിലും ഒാണം നന്നായി ആഘോഷിക്കണം. ഒാണം ചെലവു ചെയ്യാനുള്ള മാസം കൂടിയാണ്. ആഘോഷങ്ങൾ കഴിയുേമ്പാഴേക്കും കൈയിൽ സമ്പത്തു മിച്ചമുണ്ടാവില്ല.)
'ഒാണംവന്നാലും ഉണ്ണിപിറന്നാലും
കോരന് കുമ്പിളിൽ തന്നെ കഞ്ഞി'
(ദരിദ്രന്മാർ എന്നും ദരിദ്രന്മാർ എന്ന സൂചനയാണ് ഇതിൽനിന്നും ലഭിക്കുക.)
'ഉള്ളതുകൊണ്ട് ഒാണംപോലെ'
(അൽപമേ കൈയിൽ ഉള്ളതെങ്കിൽ അതുകൊണ്ട് ഒാണം ആഘോഷിക്കണം. അതിൽ പൂർണത കണ്ടെത്തുക. ഇങ്ങനെ നിരവധി ഒാണച്ചൊല്ലുകൾ ഉണ്ട്. അവയൊക്കെ വിശദീകരിച്ചു പഠിക്കുക.)
. ഒാണമുണ്ടവയറേ ചൂളം പാടിക്കിട
. ഒാണം മുഴക്കോലുപോലെ
. ഒാണത്തിനിടക്ക് പുട്ടുകച്ചവടം
. അത്തം കറുത്താൽ ഒാണം വെളുക്കും
. കിട്ടുേമ്പാൾ തിരുവോണം കിട്ടാഞ്ഞാൽ ഏകാദശി
. ഒാണംപോലെയാണോ തിരുവാതിര
(ഒാണാഘോഷത്തിെൻറ ചടങ്ങുകൾ പലതും വിസ്മൃതിയിൽ ആണ്ടുകഴിഞ്ഞു. എങ്കിലും ഒാണം നമുക്ക് സമ്മാനിക്കുന്ന ഒരു പാട് നന്മകളുണ്ട്. കാർഷിക സമൃദ്ധി, സാമൂഹിക കൂട്ടായ്മ, കുടുംബ കൂട്ടായ്മ അങ്ങനെ സമൃദ്ധമായ നല്ല നാളെ, അതാണ് ഒാണസങ്കൽപം.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.