Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightഇത്തവണത്തേത്...

ഇത്തവണത്തേത് സദ്യയിലൊതുങ്ങാത്ത ഓണം; കനകക്കുന്നിൽ ഫുഡ് കോർട്ടുകൾ തയാർ

text_fields
bookmark_border
ഇത്തവണത്തേത് സദ്യയിലൊതുങ്ങാത്ത ഓണം; കനകക്കുന്നിൽ ഫുഡ് കോർട്ടുകൾ തയാർ
cancel

കോഴിക്കോട്: യാതൊരു മായവുമില്ലാത്ത ഭക്ഷണം വിശ്വസനീയമായി കനകക്കുന്നിലെ ഫുഡ്‌ കോർട്ടുകളിൽ നിന്ന് കഴിക്കാമെന്ന് മന്ത്രി ജി.ആർ. അനിൽ. വ്യത്യസ്ത രുചി ഭേദങ്ങളുമായി കനകക്കുന്നിൽ തയാറാക്കിയ ഫുഡ് കോർട്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യമേളയാണ് ഓണാഘോഷ പരിപാടികളുടെ മുഖ്യ ആകർഷണം. കുടുംബശ്രീ സംരംഭകർക്ക് നല്ല വിപണന സാധ്യതയും ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് ഒരു പുത്തൻ അനുഭവവും ലഭ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കുടുംബശ്രീ ഫുഡ്‌ കോർട്ടിൽ നിന്ന് കപ്പയും മീൻകറിയും കഴിച്ച് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു.

സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തുളുനാടൻ ദം ബിരിയാണി, വിവിധതരം പുട്ടുകൾ, ഫിഷ് മീൽ, കപ്പ വിഭവങ്ങൾ, തലക്കറി മുതൽ പായസം വരെ ഫുഡ് കോർട്ടുകളിൽ തയാറാണ്.

കുടുംബശ്രീയും മറ്റു സ്വകാര്യ സംരംഭകരുമാണ് അമരക്കാർ. വർഷങ്ങളുടെ പരിചയസമ്പത്തുമായി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുമെത്തിയ സംരംഭകർ ഓണത്തെ കേവലം സദ്യയിൽ ഒതുക്കാതെ രുചി വൈവിധ്യങ്ങളിലേക്ക് നയിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022
News Summary - This time it's Onam that doesn't include a feast; Prepare food courts in Kanakakunnil
Next Story