ഓണം ഉണ്ടറിയണം
text_fieldsമലയാളത്തിെൻറ ഉത്സവമാണ് ഓണം. നാട്ടിന്‍പുറങ്ങളില്‍ നന്മയും സ്നേഹവും നിറച്ചുവെക്കുന്ന വസന്തകാലം. ഓണപ്പൂക്കള്‍, ഓണപ്പുടവ, ഓണസദ്യ, ഓണക്കളികള്‍, ഓണത്തുമ്പി, ഓണനിലാവ്... ചിങ്ങമാസം പിറന്നാല്‍ ഇങ്ങനെ കുറെ ഓണവാക്കുകള്‍ നമ്മുടെയുള്ളില്‍ കുടിയേറും. മലയാള നാടിെൻറ മണ്ണിലും വിണ്ണിലും മലയാളിയുടെ മനസ്സിലും ഗൃഹാതുരത്വം തീര്‍ക്കുന്ന അന്തരീക്ഷമാണ് എന്നും ഓണത്തിന്.
തുമ്പയും മുക്കുറ്റിയുമെല്ലാം വിടര്‍ന്നുനിന്ന് നാട്ടിന്പുറത്തിന് സൗന്ദര്യം പകര്‍ന്ന അത്തം നാളുകള്‍ക്ക് പരിസമാപ്തി കുറിക്കുന്നതിെൻറ നിറമുള്ള നിനവുമായാണ് ഓണം വരുന്നത്. ചാണകം മെഴുകിയ മുറ്റത്ത് പൂക്കളങ്ങള്‍ വരച്ച മലയാളിക്ക് സമ്പല്‍സമൃദ്ധിയുടെ നനുത്ത ഒരോര്മക്കാലംകൂടിയാണ് ഓണനാളുകള്‍.
'ഉണ്ടറിയണം ഓണം'
ഓണത്തിെൻറ പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വെപ്പ്്. കാളന്, ഓലന്‍, എരിശ്ശേരി, അവിയല്‍, സാമ്പാര്‍ എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഇടത്തരം പപ്പടവും. നാലുവിധം ഉപ്പേരി- ചേന, പയര്‍, വഴുതനങ്ങ, പാവക്ക. ശര്ക്കരപുരട്ടിക്ക് പുറമെ പഴനുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രേത്യകതയുണ്ട്.
നാക്കിലതന്നെ വേണം ഓണസദ്യക്ക്. ഇടതുമുകളില് ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്, ഓലന്‍, എരിശ്ശേരി, നടുവില്‍ ചോറ്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റു വിഭവങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.