കൊടുങ്ങല്ലൂർ ഭരണിക്ക് അനുമതി
text_fieldsതൃശൂർ: കൊടുങ്ങല്ലൂർ ഭരണി ഉത്സവം കോവിഡ് മാനദണ്ഡങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി നടത്തുന്നതിന് കലക്ടർ എസ്. ഷാനവാസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമതി നൽകി. മാർച്ച് 18ന് മറ്റു ജില്ലകളിൽനിന്നുള്ള ഭക്തരുടെ തിരക്ക് കുറക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകാമെന്ന് യോഗത്തിൽ പങ്കെടുത്ത കോമരക്കൂട്ടങ്ങളുടെ പ്രതിനിധികളും വലിയ തമ്പുരാെൻറ പ്രതിനിധിയും അറിയിച്ചു. ഇതനുസരിച്ച് തിരക്ക് ആവശ്യമായ സജ്ജീകരണം ഒരുക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. ഭ
ക്തർ ക്ഷേത്രദർശനത്തിന് ശേഷം പടിഞ്ഞാറേനട വഴി പുറത്തേക്ക് പോകുന്നതിന് സജ്ജീകരണം ഒരുക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി. കോമരക്കൂട്ടങ്ങൾ ക്ഷേത്രത്തിന് അകത്ത് പത്ത് പേർ വീതവും ആൽത്തറയിൽ അഞ്ചുപേർ വീതവുമായി നിയന്ത്രിക്കാമെന്ന് കോമരക്കൂട്ടങ്ങളുടെയും ദേവസ്വം ബോർഡിെൻറയും പ്രതിനിധികൾ അറിയിച്ചു. ക്ഷേത്രത്തിലെ തിരക്ക് കുറക്കാൻ ദർശന സമയം പുലർച്ച നാലുമുതൽ രാത്രി ഒമ്പത്വരെ ക്രമീകരിക്കും. 10 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.