അഞ്ച് കവിതകൾ
text_fields1.
ദലിത്?
''എന്താ ജാതി?''
''മനുഷ്യനാണ്.''
''ആയിക്കോട്ടെ, ഏതാ മതം?''
''അറിയില്ല''
''മനസ്സിലായി.''
''എന്ത്?''
''ജാതീം മതോം.''
''അതെങ്ങനെ?''
''നിങ്ങളല്ലേ പറഞ്ഞത്, ജാതീം മതോല്ലാന്ന്''
''അതെ.''
''അപ്പോ, ആദിവാസിയാ, അല്ലേ? ദലിത്?''
***************************************************
2.
എഴുത്ത്
''എപ്പോഴാണെഴുത്ത്?''
''എപ്പോഴും.''
''എവിടെ?''
''അവനവനില്‍.''
''വായനയോ?''
''അതിന് കണ്ണില്ലല്ലോ!''
*********************************************************
3.
വാക്ക്
''ഞാനയച്ച വാക്കവിടെയെത്തിയോ?''
''എത്തി. ഒന്നും മിണ്ടുന്നില്ലല്ലോ?''
''ഏതര്‍ത്ഥത്തിലുരിയാടണമെന്ന് ഓര്‍ത്തെടുക്കുകയാവും.''
''കാത്തിരിക്കാം.''
''വേദനിപ്പിക്കരുത്.''
**************************************************************
4.
വായന
''വായനയുണ്ടോ?''
''വായനയില്ല.''
''പിന്നെന്താ ഉള്ളത്?''
''പിന്നൊന്നുമില്ല.''
****************************************************************
5.
സാംസ്കാരികം
''സാംസ്കാരിക പ്രവര്‍ത്തകനാണല്ലേ?''
''ആണല്ലോ.''
''തെരുവിലൊരു പട്ടിയുടെ ശവം കിടപ്പുണ്ട്. വണ്ടി
ഇടിച്ചതാണെന്ന് തോന്നുന്നു. മണത്തു തുടങ്ങി.''
''പട്ടിശവവും സംസ്കാരവും തമ്മിലെന്ത്?''
''പട്ടിയായാലും ശവം സംസ്കരിക്കണമല്ലോ.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.