ചങ്ങലയുടെ കൂട്ടുകാരി
text_fieldsബന്ധിതയായൊരു മനസ്സ്
അപരന്നു മുന്നിൽ അടിമയെ പോലെ
കൈകൂപ്പി നിന്നു, തൻ
സ്വാതന്ത്ര്യത്തിൻ ഭിക്ഷക്കായി
കാലിൽ ചങ്ങല, നെഞ്ചിൽ ശൂലവും
അവളോ വെറുമൊരു ഭ്രാന്തി
അവൾ എന്നുമൊരു മുഴുഭ്രാന്തി
ഇരുളിൽ കൂട്ടായ് ചങ്ങലക്കിലുക്കവും
പിഞ്ഞാണത്തിൻ ഞരുക്കവും മാത്രം
അവളെ കേൾക്കാൻ, കൂടെ ഇരിക്കാൻ
ഇരച്ചിറങ്ങിയ നിലാവെളിച്ചം
അവളിൽ തെളിയിച്ചു, നന്മ തൻ നാളം
മറ്റാരും കാണാതെ, ആരാലും അറിയാതെ
സ്വപ്നവും മോഹവും
ആ ശവകുടീരത്തിൽ അടക്കി പിരിഞ്ഞവൾ
കാലിൽ ചങ്ങല നോവിച്ചു, എങ്കിലും
അത് തൻ വേദന ആയില്ലൊരിക്കലും
ഭ്രാന്തി അവളൊരു ഭ്രാന്തി എന്നവളെ
ചൊല്ലി വിളിച്ച വേദനക്കിടയിൽ
അറിഞ്ഞില്ല ഒന്നും ആ പാവം ജീവൻ
അവളാ ചങ്ങലയെ സ്നേഹിച്ചു പോയി
തൻ മിഴിനീർ തുടച്ചതാ
ചങ്ങല മാത്രം... ചങ്ങല മാത്രം
ഇപ്പോഴും എപ്പോഴും ലോകം
അവളെ വിളിച്ചു, നീയൊരു ഭ്രാന്തി
നീയൊരു പാവം ഭ്രാന്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.