Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 1:01 PM IST Updated On
date_range 9 Feb 2021 1:02 PM ISTകോരിയെടുക്കാനാവാതെ...
text_fieldsbookmark_border
മുറ്റത്ത്, മുറത്തിൽ
കോരിയെടുക്കാനാവാതെ
പരന്നുകിടക്കുന്ന നിലാവു പോലെ,
അടുക്കി വെക്കാൻ കഴിയാത്ത,
കുടഞ്ഞിട്ട മഷി പോലെ,
എത്രയെത്ര ഓർമച്ചിത്രങ്ങൾ.
പൊയ്പോയ നാളുകളെ
അടയാളപ്പെടുത്തുന്നതും
തെളിഞ്ഞും, ഒളിഞ്ഞുമിരിക്കുന്നതും,
കാലങ്ങളെ, അതിജീവിച്ച്
കൂടെ, കൂടുന്നതും
മനസ്സിൽ വേനലും, വസന്തവും
കാർമേഘവും, പൊഴിക്കുന്നതും.
ഇന്നലെകളിൽ നിന്നു
ഇന്നിലേക്കെന്റെ
സഞ്ചാരപഥം വരക്കുന്ന
ഓ൪മകളെ,
പുതിയ പാതകളിലെ
കാഴ്ച മയക്കങ്ങളിൽ
കൊരുത്തിടില്ല, നിങ്ങളെ.
പ്രയാണങ്ങളിൽ, കൊളുത്തി വെക്കാം
വഴിവിളക്കുകളായ്, നിങ്ങളെ.
ഒറ്റപ്പെടാതെ, നടക്കുവാൻ
നിങ്ങളല്ലോ, എന്നുമെന്നും
കരുത്തും, പ്രതീക്ഷയുമായ്
പിടയുന്ന പ്രാണനെ
പുൽകുന്നതോരോ നിമിഷവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story