മഴ പെയ്യുന്നുണ്ടാകുമിപ്പോൾ
text_fieldsനീയോർക്കാറുണ്ടോ
മഴനനഞ്ഞ
വെയിലുകളെക്കുറിച്ച്
നിറംമങ്ങിയ
ഉടയാടകളെക്കുറിച്ച്
ഇതൾവാടിയ
റോസാപ്പൂക്കളെക്കുറിച്ച്
കറുത്തമേഘങ്ങൾ
കീഴടക്കിയ
എന്റെ നീലാകാശങ്ങളെക്കുറിച്ച്
ഋതുക്കളാൽ
വഞ്ചിക്കപ്പെട്ട
ഇലകൊഴിയും
വനങ്ങളെക്കുറിച്ച്
ഓർക്കാതെപെയ്ത
മഴയെക്കുറിച്ച്
മാറിപ്പോയ
കൊടിയടയാളങ്ങളെക്കുറിച്ച്
ചിറകറ്റുപോയ
ഈയാമ്പാറ്റകളെക്കുറിച്ച്
അല്ല
നീയോർക്കാറുണ്ടോ?
യുദ്ധക്കൊതിയന്മാർ
നിന്റെ ആകാശങ്ങളെ
ഇരുട്ടാക്കി,
നിന്റെ കുഞ്ഞുങ്ങളെ
കൊന്നൊടുക്കി,
നിന്റെ സ്വപ്നങ്ങളിൽ
ടാങ്കറുകൾ കയറ്റി,
നിന്റെ ആലയത്തിൽ
ബോംബു വർഷിച്ചു
മഴപെയ്യുന്നുണ്ടാകുമിപ്പോളെന്ന്
ഞാനാശിച്ചുപോയതാണ്
ഒരു മിസ്സൈലെങ്കിലും
പൊട്ടാതെപോയെങ്കിൽ
ചിലപ്പോൾ
ഒരു നീയെങ്കിലും
ബാക്കിയായാലോ?
ഒരു ഞാനെങ്കിലും
കരയാതിരുന്നെങ്കിലോ?
ഇവിടെ
ചില്ലകളിൽ
ഇലച്ചാർത്തുകൾ തെളിയുന്നുണ്ട്
വസന്തത്തിലും
മഴപെയ്യുന്നുണ്ട്.
|
(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.