ഒറ്റുകാരൻ യൂദാസ്
text_fieldsമരക്കൊമ്പിൽ മൗനിയായിരുന്ന്
ഊളിയിട്ട് കൊക്കിലാക്കുന്നവൻ...
അകലം മാറി ആൾക്കൂട്ടത്തെ
സാകൂതം വീക്ഷിക്കുന്നവൻ...
ഉലൂക മൂളലുകളിൽ
വേലിറമ്പിൽ പമ്മുന്നവൻ...
സ്വസ്തിയുടെ നിർവാണത്തിൽ
കലപില കൂട്ടി അരികിലെത്തുന്നവൻ...
പന്തയത്തിൽ ഇരയോടൊപ്പവും
വേട്ടക്കാരനൊപ്പവും ഓടുന്നവൻ...
കണ്ണിമ വെട്ടാതെ കാത്തുകൊള്ളാ-
മെന്ന് നാവേറു ചൊന്നോൻ...
കൂടെ അൾത്താരയിൽ അരികി-
ലുറങ്ങാതെ കാവലിരുന്നവൻ...
രാത്രി വിളക്കിലെണ്ണ വറ്റാതെ
നളചരിതമാടിത്തിമിർത്തവൻ...
ഒറ്റക്കുറുക്കനോരിയിടലിൽ
പണ്ട് കൊട്ടകം കുലുക്കിയവൻ...
ഇന്ന്, നിങ്ങളിലുണ്ടോ?
വറുതിയിൽ, കൊടും വേനലിൽ
യുദ്ധംതീർത്ത് ഏമ്പക്കം വിട്ട്,
അത്താഴവിരുന്നിൽ വിളമ്പുകാരനൊപ്പം
സെൽഫിയെടുത്തവൻ,
ഒറ്റുകാരൻ...
l
(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.