വിര്ന്ന്
text_fieldsചോറും കൂട്ടാനും,
കണ്ണുപൊത്തിക്കളിയും,
പന്തല് കെട്ടലുവൊക്കയേ
കഴിഞ്ഞ്ട്ടുള്ളൂ...
ഇനീം നെറയെ
കളികള് കെടക്കുമ്പളാണ്
വെള്ളിയാഴിച്ചയായത്
അച്ഛന് നാളക്ക്
പണീന്‍റെന്തോ കാര്യവിണ്ട്ന്ന്
ഞങ്ങളിന്ന് വൈകീട്ട്
തിര്ച്ച് പുകേണ്
ഞാനിതെങ്ങെനെ
അച്ചൂനെക്കൊണ്ട് പറ്യും
അവ്ളാണെങ്കി നാളെ
കൊയ്ത കണ്ടത്ത്
വയ്ക്കോലീക്കളിക്കാന്ന്
ഇന്നുച്ചക്കലേ പറഞ്ഞതാണ് !
ബാഗും സഞ്ചിയിംകൊണ്ട്
അമ്മയെറങ്ങാൻ തൊടങ്ങിയപ്പൊ
അമ്മമ്മ പറ്ഞ്ഞു;
"വെള്ളിയാഴിച്ചയായിട്ട്
വീട്ട്ന്നെറങ്ങണ്ടടി മക്ളേ
കെട്ടിയവൻ വേണങ്കി
പോയിട്ട് വരട്ടെ
നിനിക്കും ചെക്കനും
ഞായറാഴിച്ച പുകാ "
ഇത് കേക്കാത്തമുമ്പ്ട്ട്
അച്ചൂനെ നോക്കി
ഞാൻ പല്ല്കാട്ടി
ഞങ്ങണ്ടെ മനസ്സ്
ഒണക്ക വയ്ക്കോലില്
തലകുത്തി മറ്ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.