രണ്ട് കവിതകൾ
text_fieldsഉപ്പ
ഉപ്പ മരിച്ച ദിവസം
പെയ്തിറങ്ങിയ മഴയെ
ഞാനിങ്ങു കൊണ്ടുപോന്നു
ചുരുക്കാനാവാതെ
ഇക്കാലമത്രയും കൊണ്ടു
നടക്കുന്നു ഞാനാ കുടയെ
മണ്ണാങ്കട്ടയും കരിയിലയും
മരിച്ച പുഴക്കരികിലെ
കരിഞ്ഞ മരത്തിൽ
നിന്നും പാറിനടന്ന
കരിയില തെറിച്ചു വീണത്
ഇടിച്ചു തള്ളിയ കുന്നിന്റെ
കരച്ചിലായ മൺ അടരുകളിൽ
മഴ പെയ്തില്ല കഥകൾ
കേൾക്കാൻ ആരും വന്നില്ല
ഏതോ കാലത്ത് ഭൂമിയിൽ
ഉറഞ്ഞുപോയ വിത്ത്
സങ്കടമഴയിൽ മുളപൊട്ടി
പച്ചപ്പായ് ഉയർന്നു വരുന്നതുവരെ
l
(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.