ഖുർആനും ശാസ്ത്രവും; ആശയക്കൈമാറ്റ വേദിയായി എം.എം. അക്ബർ-ഇ.എ. ജബ്ബാർ സംവാദം
text_fieldsമലപ്പുറം: നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബറും യുക്തിവാദി സംഘം നേതാവ് ഇ.എ. ജബ്ബാറും തമ്മിൽ മലപ്പുറത്ത് നടന്ന സംവാദം മതവിശ്വാസികൾക്കും യുക്തിവാദികൾക്കുമിടയിൽ ആശയക്കൈമാറ്റങ്ങൾക്കുള്ള വേദിയായി. കേരള യുക്തിവാദി സംഘത്തിെൻറ നേതൃത്വത്തിലാണ് ഒരു മണിക്കൂർ വീതമുള്ള വിഷയാവതരണം, എതിർവാദങ്ങൾ സമർപ്പിക്കാൻ രണ്ടുവീതം അവസരങ്ങൾ, ചോദ്യോത്തരം എന്നീ ക്രമത്തിൽ സംവാദം ഒരുക്കിയത്. നാടോടികളായ അറബികൾക്ക് അറിയുന്നതല്ലാതെ ശാസ്ത്രം പിന്നീട് കണ്ടെത്തിയ എന്തെങ്കിലും അറിവ് ഖുർആനിലുണ്ടെന്ന് െതളിയിച്ചാൽ ഇസ്ലാം സ്വീകരിക്കാമെന്ന ജബ്ബാറിെൻറ വെല്ലുവിളി ഏറ്റെടുത്താണ് അക്ബർ സംവാദത്തിന് തയാറായത്. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.എൻ. അനിൽകുമാർ മോഡറേറ്ററായിരുന്നു.
ജബ്ബാറിന്റെ വാദങ്ങൾ:
നാടോടികളായ അറബികൾക്ക് അറിയാത്ത വിവരങ്ങളൊന്നും ഖുർആനിലില്ലെന്നും ശാസ്ത്രം പിന്നീട് കണ്ടെത്തിയതെല്ലാം അതിലുണ്ടെന്നത് വെറും വ്യഖ്യാനമാണെന്നുമുള്ള വാദമാണ് ജബ്ബാർ ഒരു മണിക്കൂർ നീണ്ട ആദ്യ സെഷനിൽ ഉന്നയിച്ചത്. യൂറോപ്പിലും അമേരിക്കയിലും ഇസ്ലാം പ്രചരിപ്പിക്കുകയെന്ന അജണ്ടയാണിതിന് പിന്നിലുള്ളത്. ഭ്രൂണശാസ്ത്രം, മനുഷ്യെൻറ ചിന്തകൾ ഹൃദയത്തിൽനിന്നാണെന്ന വചനങ്ങൾ, ബീജം പുറപ്പെടുന്നത് മുതുകെല്ലിൽ നിന്നാണെന്ന പരാമർശം തുടങ്ങിയവയെല്ലാം അക്കാലത്ത് നിലനിന്നിരുന്ന ധാരണകളാണ്. ഇതിൽ പലതും അബദ്ധങ്ങളാണ്. അത് സുബദ്ധങ്ങളായി അവതരിപ്പിക്കുകയാണ് ചെയ്തതെന്നും മോറിസ് ബുക്കായി, കീത്ത് മൂർ തുടങ്ങിയ ശാസ്ത്രജ്ഞരെ പോലും ഇതിനായി വിലക്കെടുത്തിട്ടുണ്ടെന്നും ജബ്ബാർ പറഞ്ഞു.
അക്ബറിന്റെ മറുപടി
സമുദ്ര വിജ്ഞാന മേഖലയിൽ ആധുനിക ശാസ്ത്രം കണ്ടെത്തിയ വിവരങ്ങൾ ഖുർആനിലുണ്ടെന്ന് സമർഥിച്ചാണ് എം.എം. അക്ബർ തുടങ്ങിയത്. ഒരു വചനത്തിൽ തന്നെ സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട നാലറിവുകൾ കൃത്യമായി പരാമർശിക്കുന്ന വചനം ഉദ്ധരിക്കുകയും ചെയ്തു. ആഴക്കടലിലെ ഇരുട്ട്, ഇരുട്ടിനെ പൊതിയുന്ന തിരമാല, ആഴക്കടലിലെ തിരമാലകൾ, സ്വന്തം കൈകളെപ്പോലും കാണാത്ത ഇരുട്ടുള്ള ഭാഗം എന്നിങ്ങനെ നാല് കാര്യങ്ങൾ വ്യക്തമാക്കുന്ന വചനമാണ് അക്ബർ വിശദീകരിച്ചത്. ആഴക്കടലിൽ തിരമാലകളുണ്ടെന്ന കാര്യം മനുഷ്യന് അജ്ഞാതമായിരുന്നെന്നും അടുത്തിടെ ശാസ്ത്രജ്ഞരാണ് അത് കണ്ടെത്തിയതെന്നും അേദ്ദഹം പറഞ്ഞു.
ഇതിന് ജബ്ബാർ അവസാന സെഷനിലാണ് മറുപടി നൽകിയത്. കടലിൽ തിരമാലകളുണ്ടെന്നും ആഴക്കടലിൽ ഇരുട്ടാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും അതിലെന്താണ് ശാസ്ത്രീയതയെന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുചോദ്യം. ബൈബിളിൽ സമാന പദപ്രയോഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആഴക്കടലിൽ തിരമാലകളുണ്ടെന്ന വിവരം അടുത്തകാലം വരെ അജ്ഞാതമായിരുന്നെന്നും ജബ്ബാർ ഉദ്ധരിച്ച ബൈബിൾ വചനത്തിൽ ഇക്കാര്യം പറയുന്നില്ലെന്നും അക്ബർ വ്യക്തമാക്കിയെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. ശാസ്ത്രം കണ്ടെത്തിയതെല്ലാം ഖുർആനിലുണ്ടെന്ന വാദം വിശ്വാസികൾക്കില്ലെന്നും എന്നാൽ, പ്രാപഞ്ചിക സത്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കൃത്യമാണെന്നും ആവർത്തിച്ചാണ് അക്ബർ അവസാന സെഷൻ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.