ഇശൽ പെരുമ അടുത്തറിഞ്ഞ് വിദേശസംഘം മടങ്ങി
text_fieldsപരപ്പനങ്ങാടി: മാപ്പിളപ്പാട്ടിന്റെ ഇശൽ പെരുമയും മാപ്പിളകലകളുടെ പൈതൃകവും അടുത്തറിയാൻ ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിലെ ഒരുസംഘം അധ്യാപകരും വിദ്യാർഥികളും പരപ്പനങ്ങാടിയിലെത്തി. ന്യൂയോർക്ക് യൂനിവേഴ്സിറ്റിയുടെ വിദേശപഠന പദ്ധതിയുടെ ഭാഗമായുള്ള തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് സന്ദർശന ഭാഗമായാണ് പരപ്പനങ്ങാടിയും സന്ദർശിച്ചത്.
വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി പതിനേഴ് വിദ്യാർഥികളും അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോൽക്കളിയുടെ ചരിത്രം മജീദ് ഗുരുക്കളും സംഘവും വിശദീകരിച്ചു. വ്യാഴാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടക്കുന്ന സെമിനാർ കോളജ് മാനേജർ എം.കെ. ബാവ ഉദ്ഘാടനം ചെയ്യും.
‘കേരള കുടിയേറ്റത്തിന്റെ ഭാവി’ വിഷയത്തിൽ ഡോ. എസ്. ഷിബിനു ക്ലാസെടുക്കും. മാപ്പിളപ്പാട്ടും നാടൻപാട്ടും നടക്കും. പ്രഫ. സാമുവൽ മാർക്ക് ആൻഡേഴ്സൺ, ഡോ. നീലിമ ജയചന്ദ്രൻ (പെൻസിൽവാനിയ യൂനിവേഴ്സിറ്റി) എന്നിവരാണ് വിദേശസംഘത്തെ നയിക്കുന്നത്.
സംഘത്തോടൊപ്പം പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗം മുൻ മേധാവി ഡോ. അബ്ദുൽ റസാഖ്, അധ്യാപകരായ എൻ. മുഹമ്മദ് ഹസീബ്, പി. അബ്ദുൽ റഊഫ് തുടങ്ങിയവരുണ്ടായിരുന്നു.പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാനും മത്സ്യത്തൊഴിലാളികളും കോൽക്കളി കലാകാരാന്മാരും ചേർന്ന് സ്വീകരണം നൽകി. കോൽക്കളിയും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.