Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപൂരപ്പുറപ്പാട്;...

പൂരപ്പുറപ്പാട്; ച​മ​യ​പ്പു​ര​യി​ൽ സാ​ന്നി​ധ്യ​മാ​യി മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ

text_fields
bookmark_border
thrissur pooram
cancel
camera_alt

പാ​റ​മേ​ക്കാ​വി​ന്റെ ച​മ​യ​ത്തി​ൽ തു​ന്ന​ൽ​പ്പ​ണി സ​ഹാ​യ​ത്തി​നെ​ത്തി​യ പ​ള്ളി​മൂ​ല സ്വ​ദേ​ശി​നി വി​നീ​ത, ക​ണ്ട​ശ്ശാം​ക​ട​വ് സ്വ​ദേ​ശി​നി സ്നേ​ഹ, ചേ​ല​ക്ക​ര സ്വ​ദേ​ശി​നി നി​ജി​മ എ​ന്നി​വ​ർ

തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ന്റെ 21 പേ​ര​ട​ങ്ങു​ന്ന ച​മ​യ സം​ഘ​ത്തി​ലെ ‘തു​ന്ന​ൽ സേ​ന’​യി​ൽ സാ​ന്നി​ധ്യ​മാ​യി മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളും. പ​ള്ളി​മൂ​ല സ്വ​ദേ​ശി​നി വി​നീ​ത, ക​ണ്ട​ശ്ശം​ക​ട​വ് സ്വ​ദേ​ശി​നി സ്നേ​ഹ, ചേ​ല​ക്ക​ര സ്വ​ദേ​ശി​നി നി​ജി​മ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ചെ​മ്പൂ​ക്കാ​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ഫാ​ഷ​ൻ ഡി​സൈ​നി​ങ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ് ഇ​വ​ർ.

ഫ്രീ​ലാ​ൻ​സാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന ഇ​വ​ർ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി സം​ഘ​ത്തി​നൊ​പ്പ​മു​ണ്ട്. കു​ട​ക​ൾ തു​ന്നാ​നും കു​ട​ക്കാ​ലു​ക​ളെ പൊ​തി​ഞ്ഞ് ഭം​ഗി​യാ​ക്കു​ന്ന പ​ണി​ക​ളു​മാ​ണ് ചെ​യ്യു​ന്ന​ത്. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ന്റെ തു​ന്ന​ൽ ചു​മ​ത​ല​യു​ള്ള വ​സ​ന്ത​ൻ കു​ന്ന​ത്ത​ങ്ങാ​ടി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് മി​നു​ക്കു​പ​ണി​ക​ൾ ചെ​യ്യു​ന്ന​ത്.

പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ന്റെ കു​ട, നെ​റ്റി​പ്പ​ട്ടം, നി​ർ​മാ​ണ​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 15 ആ​ന​ക​ൾ​ക്കാ​യി 50 സെ​റ്റ് കു​ട​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ര​ണ്ടു മാ​സം മു​മ്പേ പ​ണി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ ഇ​നി പ​ണി​യെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് വ​സ​ന്ത​ൻ പ​റ​യു​ന്നു.

ര​ണ്ടു നൂ​റ്റാ​ണ്ടി​ന്റെ മ​സ്ത​ക​പ്പെ​രു​മ​യ​റി​ഞ്ഞ ത​ലേ​ക്കെ​ട്ട്

200 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും മോ​ടി കൂ​ടി​​യി​ട്ടേ​യു​ള്ളൂ, തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്റെ കോ​ല​മേ​ന്തു​ന്ന കൊ​മ്പ​ന് ചാ​ർ​ത്താ​നു​ള്ള നെ​റ്റി​പ്പ​ട്ട​ത്തി​ന്. ഇ​ന്നും അ​ലു​ക്കു​ക​ൾ മി​നു​ക്കി​യും സ്വ​ർ​ണം പൂ​ശി​യും കോ​ലം പു​തു​പു​ത്ത​നാ​യി പൂ​​ര​ത്തി​നാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്റെ കോ​ല​മേ​ന്തു​ന്ന കൊ​മ്പ​ന് ചാ​ർ​ത്താ​നു​ള്ള നെ​റ്റി​പ്പ​ട്ട​ത്തി​ന​രി​കെ തി​രു​വ​മ്പാ​ടി വി​ഭാ​ഗം സെ​ക്ര​ട്ട​റി കെ. ​ഗി​രീഷ് കുമാറും ഭാ​ര​വാ​ഹി​ക​ളും

ര​ണ്ടു നൂ​റ്റാ​ണ്ടു മു​മ്പ് തൃ​ശൂ​രി​ലെ വ​രി​ക്കാ​ശ്ശേ​രി മ​ന​ക്കാ​രാ​ണ് തി​രു​വ​മ്പാ​ടി ദേ​ശ​ത്തി​ന് ഒ​മ്പ​ത് ത​ലേ​ക്കെ​ട്ടു​ക​ൾ (നെ​റ്റി​പ്പ​ട്ടം) സം​ഭാ​വ​ന ചെ​യ്ത​ത്. മൂ​ന്നെ​ണ്ണം തെ​ക്കേ​മ​ഠ​വും ന​ൽ​കി. അ​മൂ​ല്യ​നി​ധി​യാ​യി കാ​ല​മി​തു​വ​രെ​യും തി​രു​വ​മ്പാ​ടി സൂ​ക്ഷി​ച്ചു​വ​രു​ക​യാ​ണ് ഈ ​ത​ലേ​ക്കെ​ട്ടു​ക​ൾ.

ഒ​രു കോ​ൽ ആ​റ് വി​ര​ൽ വ​ലു​പ്പ​മു​ള്ള നെ​റ്റി​പ്പ​ട്ടം കോ​ല​മേ​ന്തു​ന്ന വി​രി​ഞ്ഞ മ​സ്ത​ക​മു​ള്ള ആ​ന​ക്ക് യോ​ജി​ച്ച വി​ധ​മാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. 1916ൽ ​ഗ​ജ​കേ​സ​രി ഗു​രു​വാ​യൂ​ർ പ​ത്മ​നാ​ഭ​ൻ ഈ ​നെ​റ്റി​പ്പ​ട്ടം അ​ണി​ഞ്ഞി​ട്ടു​ണ്ട്. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി രോ​ഹി​ണി​ക്ക് കോ​ലം എ​ഴു​ന്ന​ള്ളി​ക്കാ​നും ഈ ​നെ​റ്റി​പ്പ​ട്ടം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. കൂ​ടാ​തെ വ​ട​ക്കാ​ഞ്ചേ​രി, ക​രു​വ​ന്ത​ല, ചേ​ന്ദ​മം​ഗ​ലം ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ളി​ലേ​ക്ക് ന​ൽ​കാ​റു​ണ്ട്.

തി​രു​വ​മ്പാ​ടി ദേ​ശ​ത്തി​ന്റെ ഓ​രോ നെ​റ്റി​പ്പ​ട്ട​വും പു​തു​ക്കാ​നും ഗോ​ൾ​ഡ് ​പോ​റ്റി​ങ്ങി​നു​മാ​യി ഒ​രു പ​വ​നോ​ളം സ്വ​ർ​ണം വേ​ണ്ടി​വ​രു​മെ​ന്ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ്കു​മാ​ർ പ​റ​ഞ്ഞു. അ​ങ്ങ​നെ 15 നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ പു​തു​ക്കാ​ൻ 15 പ​വ​ൻ സ്വ​ർ​ണം വേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur pooram
News Summary - thrissur pooram stories
Next Story