വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 47ാമത് വയലാർ അവാർഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയലാർ രാമവർമയുടെ ചരമവാർഷിക ദിനമായ 27ന് പുരസ്കാരം സമ്മാനിക്കും.
ആയിരക്കണക്കിന് സിനിമകൾക്ക് പാട്ടുകൾ എഴുതിയതിനു പുറമേ 85 സിനിമകൾക്ക് തിരക്കഥയും എഴുതി. പ്രേം നസീർ എന്ന പ്രേമഗാനം എന്ന കൃതിയുടെ രചയിതാവാണ്. തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമാതാവ്, സംവിധായകൻ, സംഗീതജ്ഞൻ എന്നീ നിലകളിലും പ്രശസ്തനാണ് ശ്രീകുമാരൻ തമ്പി. മലയാള സിനിമക്ക് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തി കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ അവാർഡ് ലഭിച്ചിട്ടുണ്ട്. 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലാണ് ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.