Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightVishuchevron_rightഇന്നും കണിക്കൊന്ന...

ഇന്നും കണിക്കൊന്ന പൂക്കുന്നുണ്ട്

text_fields
bookmark_border
BK Harinarayanan
cancel
Listen to this Article

വിഷു അത്രയൊന്നും മാറിയിട്ടില്ല. ഇന്നും വീട്ടിനടുത്ത്​ കണിക്കൊന്ന പൂക്കുന്നുണ്ട്​. കൂട്ടുകുടുംബമായിട്ടാണ്​ ജീവിച്ചത്​. ഇപ്പോഴും ഏറക്കുറെ ഒരേ വളപ്പിൽതന്നെയാണ്​ കുടുംബത്തിലുള്ളവർ താമസിക്കുന്നത്​. വലിയ ആഘോഷങ്ങളൊന്നും വീട്ടിലുണ്ടാവാറില്ല. ഏറെ മാത്സര്യത്തോടെയുള്ള പടക്കം പൊട്ടിക്കൽ കുറഞ്ഞിട്ടു​ണ്ടെന്ന്​ തോന്നുന്നു. വീട്ടിൽ വിഷുസദ്യയല്ല, വിഷുക്കഞ്ഞിയും ചക്കപ്പുഴുക്കുമാണ്​ ഉച്ചഭക്ഷണത്തിന്​ കണ്ടിട്ടുള്ളത്​.


വാഴപ്പോള ചതുരാ​കൃതിയിൽ വളച്ചുകെട്ടി അത്​ ഒരു ഇല വെച്ച്​ കഞ്ഞിവിളമ്പും. അത്​ പ്ലാവിലക്കുമ്പിളിൽ കുടിക്കും. കഞ്ഞിയാണ് ഇന്നും ഉണ്ടാകാറ്​. ഇന്ന്​​ േപ്ലറ്റായി എന്ന്​ മാത്രം. കൈനീട്ടം ഒരുപാട്​ പേരിൽ നിന്ന്​ കിട്ടാറില്ലായിരുന്നു. ഒരു രൂപയോ ചിലപ്പോൾ പത്ത്​ ​ രൂപയോ പ്രതീകാത്​മക കൈനീട്ടമായി ലഭിച്ചുപോരുന്നു. വലിയ ആഘോഷമായി വിഷു വന്നിട്ടില്ല, അത്​ ഒരു ഒഴുക്കുപോലെ നടക്കുന്നു.അന്നും ഇന്നും.

തയാറാക്കിയത്​: ഡെന്നി പുലിക്കോട്ടിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishuBK Harinarayanan
News Summary - BK Harinarayanan vishu memories
Next Story