ചുര മാന്തുന്ന ജെ.സി.ബിയാവുമോ ഇന്ന് നീതികാക്കുന്നവരുടെ കണി
text_fieldsകണിക്കൊന്നയില്ലായിരുന്നു വീട്ടിൽ. എല്ലാ വീട്ടിലും എല്ലാ മരവും വേണമെന്നില്ലായിരുന്നു നാട്ടിൽ. എല്ലാ വീടും ചേർന്നൊരു പൂർണവീടായിരുന്നു നാട്. പുലർച്ചെ കണി കണ്ടപ്പോൾ താലത്തിൽ കണ്ടത് നാട്. നാടിന്റെ മനസ്സ്. ലയം. മനോഹരമായിരുന്നു ഉള്ള് കാണുന്ന ആ കണി.
'പൂക്കാതിരിക്കാനെനിക്കാവതില്ലേ' എന്ന ത്രസിക്കലിൽ അയ്യപ്പപ്പണിക്കർ ആ ദേശക്കണി കാണിക്കുന്നുണ്ട്. രാജന്റെ ജഡമായിരുന്നു ഒരിക്കൽ വൈലോപ്പിള്ളി കാണിച്ച വിഷുക്കണി. നീതി കണികാണാൻ കാത്തവർക്ക് കാണേണ്ടിവന്നത് അനീതിയുടെ ക്രൂരക്കണി.
ആ വിഷുക്കണി ഉൾക്കാഴ്ചയുള്ള ചരിത്രദർശനമായി. ഓരോരുത്തരും നീതിനാളം കണികാണുന്ന പ്രബുദ്ധതയുടെ കണിയായിരിക്കുമോ ഈയാണ്ടത്തെ വിഷുക്കണി? അതോ, കിടപ്പാടം പിഴുതെറിയാൻ കുടിലിന്റെ മുറ്റത്ത് വന്ന് വന്യമായി ചുര മാന്തുന്ന ജെ.സി.ബിയാവുമോ ഇന്ന് നീതികാക്കുന്നവരുടെ കണി? ദുഃസ്വപ്നക്കണി?
തയാറാക്കിയത്: എം.ജി. ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.