നജ്മുവിനെ തേടി കുട്ടല്ലൂർ മനയിൽ നിന്ന് വിഷുക്കൈനീട്ടമെത്തി
text_fieldsമലപ്പുറം: മാതൃക ഓട്ടോ ഡ്രൈവർക്ക് വിഷുക്കൈനീട്ടവും റമദാൻ ഉപഹാരവുമായി കുട്ടല്ലൂർ മനയിലെ ശങ്കരൻ നമ്പൂതിരിയും ഭാര്യ ഉഷയും മക്കരപ്പറമ്പിലെ ഓട്ടോ സ്റ്റാൻഡിലെത്തി. വർഷങ്ങളായി വറ്റല്ലൂർ തോട്ടക്കര സ്കൂളിനടുത്ത് വാടകക്ക് താമസിക്കുന്ന മക്കരപ്പറമ്പിലെ ഓട്ടോ ഡ്രൈവർ വറ്റലൂർ നെച്ചിക്കുത്ത് പറമ്പതയ്യിൽ നജ്മു തരകന് 10,000 രൂപ സ്നേഹ സമ്മാനം നൽകിയാണ് അവർ മടങ്ങിയത്.
കഴിഞ്ഞ ദിവസം മക്കരപ്പറമ്പിൽ നിന്ന് ഓട്ടോയിൽ കയറിയ രാമപുരം വലിയ കുളം കുട്ടല്ലൂർ മനയിലെ ശങ്കരൻ നമ്പൂതിരിയുടെയും ഭാര്യ ഉഷാ ശങ്കരന്‍റെയും ഒരു ലക്ഷം രൂപ ഓട്ടോയിൽ മറന്നുവെച്ചിരുന്നു. ഓട്ടോയിൽനിന്ന് പണം കിട്ടിയെങ്കിലും ഉടമയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല.
നജ്മുദ്ദീൻ പണവുമായി രാമപുരത്തെ മനയിലെത്തിയെങ്കിലും നഷ്ടപ്പെട്ട വിവരം ഉടമയുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഉറപ്പുവരുത്തിയതിനു ശേഷം പണം മനയിലേൽപിച്ച് നജ്മുദ്ദീനും സുഹൃത്തുക്കളും മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.