ഏഴ് മാസത്തിനിടെ ഈ രാജ്യത്തെത്തിയത് 2.85 ലക്ഷം സന്ദർശകർ
text_fieldsദുബൈ: കോവിഡിെൻറ പരക്കംപാച്ചിലിനിടയിലും ഏഴ് മാസത്തിനിടെ ദുബൈയിലെത്തിയത് 2.85 ലക്ഷം രാജ്യാന്തര സന്ദർശകർ. ദുബൈ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് ഡിപാർട്ട്മെൻറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രാവിലക്കുകൾക്കിടയിലും ഇത്രയേറെ സന്ദർശകരെ വിദേശത്തുനിന്ന് എത്തിക്കാൻ കഴിഞ്ഞത് ദുബൈ വിനോദസഞ്ചാര വകുപ്പിെൻറ വിജയമായാണ് കണക്കാക്കുന്നത്.
കോവിഡ് ലോക്ഡൗൺ മാറിയതിന് പിന്നാലെ ദുബൈയിലെ വിനോദ സഞ്ചാര മേഖലയും തുറന്നിരുന്നു. യാത്രക്കാർക്ക് സുരക്ഷിത സഞ്ചാരം നൽകിയതോടെയാണ് കൂടുതൽ യാത്രക്കാർ ദുബൈയിലേക്ക് എത്തിയത്. കോവിഡ് തുടങ്ങിയ ശേഷം ബിസിനസ് കേന്ദ്രങ്ങളും ടൂറിസം കേന്ദ്രങ്ങളും ആദ്യം തുറന്ന നഗരമാണ് ദുബൈ. വാക്സിനേഷനെടുക്കുന്നവരുടെ എണ്ണം കൂടിയതും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും യു.എ.ഇയെ ഇഷ്ടകേന്ദ്രമാക്കി. ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാൾ ലോകത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ നൽകിയത് യു.എ.ഇയാണ്.
89 ശതമാനം ആളുകളും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച് കഴിഞ്ഞു. 78 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചു. വിനോദ സഞ്ചാരികൾ എത്തിയതോടെ ദുബൈയിലെ ഹോട്ടൽ ഒക്യുപ്പൻസി 61 ശതമാനമായി ഉയർന്നു. എക്സ്പോയും വിനോദ സഞ്ചാര സീസണും എത്തുന്നതോടെ അടുത്ത മാസം ഇതിൽ ഗണ്യമായ ഉയർച്ചയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.