ഇതാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്.യു.വി
text_fieldsആഢംബര കാർ നിർമാണ രംഗത്തെ അവസാന വാക്കാണ് ബെൻറ്ലെ. കാറുകൾ മാത്രം നിർമിച്ചിരുന്ന ബെൻറ്ലെയുടെ ആദ്യ എസ്.യു.വിയായിരുന്നു ബെൻറയ്ഗ. ഇറങ്ങുന്ന സമയത്ത് ലോകത്തിലെ ഏറ്റവും വേഗതയുള്ള എസ്.യു.വിയും വിലകൂടിയ വാഹനവും ബെൻറയ്ഗയായിരുന്നു.
പിന്നീട് ലംബൊർഗിനി ഉറൂസ്, ആസ്റ്റൺ മാർട്ടിൻ ഡി.ബി.എക്സ്, റോൾസ് റോയ്സ് കള്ളിനൻ എന്നിങ്ങനെ വമ്പന്മാരുടെ വരവായിരുന്നു. ഇതോടെ സമ്പൂർണ്ണ ആധിപത്യം നഷ്ടമായ ബെൻറ്ലെ തങ്ങളുടെ എസ്.യു.വിയെ പരിഷ്കരിക്കാൻ തീരുമാനിച്ചു. അതിെൻറ ഫലമാണ് നിലവിൽ പുറത്തിറങ്ങുന്ന ബെൻറയ്ഗ സ്പീഡ് എസ്.യു.വി. വാഹനത്തിെൻറ പൂർണ്ണ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഒാഗസ്റ്റ് 12നാണ് ഒൗദ്വോഗികമായി കാര്യങ്ങൾ പറയുക. 6.0ലിറ്റർ ഡബ്ലു 12 എഞ്ചിൻ 626 എച്ച്. പി ഉദ്പാദിപ്പിക്കും. വാഹനത്തിെൻറ പരമാവധി വേഗം മണിക്കൂറിൽ 306 കിലോമീറ്ററാണ്. പ്രധാന എതിരാളിയായ ലംബൊർഗിനി ഉറൂസിെൻറ വേഗം 305 കിലോമീറ്ററാണ്. ഒരു കിലോമീറ്ററിെൻറ നേരിയ ആധിപത്യം ഉണ്ടെന്നർഥം.
എന്നാൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ ഉറൂസിന് 3.6 സെക്കൻഡ് മതിയെങ്കിൽ ബെൻറയ്ഗക്കിത് 3.9 സെക്കൻഡാണ്. ബ്രിട്ടനിലെ ബെൻറ്ലെ പ്ലാൻറിലാണ് ബെൻറയ്ഗ നിർമിക്കുന്നത്. ഭാഗികമായി കൈകൾകൊണ്ട് നിർമിക്കുന്ന വാഹനമാണിത്. നിലവിൽ പരീക്ഷണ ഒാട്ടങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ടെസ്റ്റ് ഡ്രൈവിന് ശേഷം ക്രീവിലെ ഫാക്ടറിയിലേക്ക് മടങ്ങുന്ന ബെൻറയ്ഗയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഡാർക്-ടിൻറ് റേഡിയേറ്റർ ബമ്പർ ഗ്രില്ലുകൾ, മൂന്ന് ഫിനിഷുകളിൽ വരുന്ന 22 ഇഞ്ച് വീൽ ഡിസൈൻ, സ്പീഡ് സിഗ്നേച്ചർ ബാഡ്ജിംഗ് എന്നിവ വാഹനത്തെ സ്പോർട്ടിയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.