ഡൽഹിയിൽ ഇ.വി നയം പ്രാബല്യത്തിൽ; അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കും
text_fields2019 ഡിസംബറിൽ സ്വന്തമായൊരു ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം ഡൽഹി സർക്കാർ അവതരിപ്പിച്ചിരുന്നു. ശനിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ ഒൗദ്യോഗികമായി നയം പ്രഖ്യാപിച്ചു. 2024ഒാടെ അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാനാണ് ആപ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രധാന തീരുമാനങ്ങൾ
വാഹനം ഒഴിവാക്കുന്നതിനുള്ള പ്രോത്സാഹന പദ്ധതി (സ്ക്രാപ്പിങ്ങ് ഇൻസൻറീവ്) പ്രഖ്യാപിച്ചു
പുതുവർഷത്തിന് മുമ്പ് 200 പുതിയ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കും
നഗരത്തിലെ വായു മലിനീകരണം കുറയ്ക്കുകയാണ് നയത്തിെൻറ പ്രധാന ലക്ഷ്യം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 25 ശതമാനം മലിനീകരണം കുറഞ്ഞതായി വിലയിരുത്തൽ
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
നയം നടപ്പാക്കാനായി ഇ.വി സെൽ രൂപീകരിച്ചിട്ടുണ്ട്. 'സ്റ്റേറ്റ് ഇവി ഫണ്ട്', സംസ്ഥാന ഇലക്ട്രിക് വെഹിക്കിൾ ബോർഡ് എന്നിവയുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാർ വൈദ്യുത വാഹനങ്ങൾക്ക് പ്രൊത്സാഹനം നൽകും. മൂന്ന് വർഷത്തിനുള്ളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഡൽഹിയിൽ ഉണ്ടാക്കുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ മൊത്തം വാഹനങ്ങളുടെ 0.2 ശതമാനം മാത്രം ഇ.വികളാണ് ഡൽഹിയിലുള്ളത്. 2024ൽ ഇത് 25 ശതമാനം ആക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവിൽ വാഹനമുള്ളവർ ഇ.വികളുമായി എക്സ്ചേഞ്ച് ചെയ്താൽ സ്ക്രാപ്പിങ്ങ് ഇൻസൻറീവ് ലഭിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ബൈക്ക്, ഒാേട്ടാറിക്ഷ, തുടങ്ങിയവക്ക് 30000 രൂപയും പാസഞ്ചർ കാറുകൾക്ക് 1,50,000 രൂപയും പ്രത്യേക സഹായവും പുതിയ നയം വാഗ്ദാനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.