ഗോർഡൻ മറെ ടി 50; ലോകത്തിലെ ഏറ്റവും 'പരിശുദ്ധമായ' സൂപ്പർ കാർ
text_fieldsസൂപ്പർ കാർ രൂപകൽപ്പനയിലെ അതികായനാണ് ഗോർഡൻ മറെ. ലോകത്തിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും മികച്ച അഞ്ച് സൂപ്പർ കാറുകളിൽ ഒന്നായ മക്ലാരൻ എഫ് 1 രൂപകൽപ്പന ചെയ്തത് മറേയാണ്.
ഫോർമുല വണ്ണിൽ മക്ലാരെൻറ ടെക്നിക്കൽ ഡയറക്ടറായിരുന്ന മറെ നിലവിൽ സ്വന്തമായി ഗോർഡൻ മറെ ഡിസൈൻസ് എന്ന പേരിൽ കമ്പനി നടത്തുകയാണ്. ഇവരുടെ ഏറ്റവും പുതിയ ഉൽപ്പന്നമാണ് ടി 50 എന്ന സൂപ്പർ കാർ. ടി 50 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗോർഡൻ മറേയുടെ ഡിസൈൻ ജീവിതത്തിലെ 50താമത് കാർ ഡിസൈനാണിതെന്നാണ്. ലോകത്തിൽ ഇന്നിറങ്ങുന്നതിൽ ഏറ്റവും പരിശുദ്ധമായ സൂപ്പർ കാർ എന്നാണ് ടി 50നെ ഗോർഡൻ മറെ വിശേഷിപ്പിക്കുന്നത്.
പ്രത്യേകതകൾ
4.0 ലിറ്റർ വി12 എഞ്ചിനാണ് ടി 50െൻറ ഹൃദയം. 663 എച്ച്.പി ഉൽപ്പാദിപ്പിക്കുന്ന എഞ്ചിെൻറ പരമാവധി ആർ.പി.എം 12,100 ആണ്. വായിച്ചത് ശരിയാണ് 12,100 ആർ.പി.എം വരെ കറങ്ങാൻ ശേഷിയുള്ള വി 12 എഞ്ചിനാണിത്.
ലംബോർഗിനി അവന്തഡോർ പോലെ വി 12 ലെ കാളക്കൂറ്റന്മാരുടെ പരമാവധി ആർ.പി.എം 8500 ആണെന്നറിയുേമ്പാഴാണ് ടി 50 എഞ്ചിെൻറ ശേഷി നമ്മുക്ക് മനസിലാവുക. ഏറ്റവും പരിശുദ്ധവും ഭാരം കുറഞ്ഞതും ഡ്രൈവർ ഫ്രണ്ട്ലിയുമായ സൂപ്പർ കാറാണിതെന്നാണ് ഗോർഡൻ മറെ അവകാശപ്പെടുന്നത്.
കാർബൺ ഫൈബർ വ്യാപകമായി ഉപയോഗിച്ചുള്ള നിർമാണരീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത ഡ്രൈവർ സീറ്റ് വാഹനത്തിെൻറ മധ്യത്തിലായാണ് ക്രമീകരിച്ചിരിക്കുന്നതെന്നതാണ്. ആകെ മൂന്നുപേർക്ക് ഇരിക്കാവുന്ന വാഹനത്തിൽ ഡ്രൈവർ സീറ്റിെൻറ ഇരുവശങ്ങളിലുമായാണ് രണ്ട് പാസഞ്ചർ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഡ്രൈവറാണ് ഇവിടത്തെ താരം. ആകെ 125 കാറുകളാണ് നിർമിക്കുക. 100 എണ്ണം നിരത്തിലോടുന്നതും 25 എണ്ണം ട്രാക്കിനുവേണ്ടിയും. ഒരു വാഹനത്തിെൻറ വില നികുതികൂടാതെ 2.36 മില്യൺ യൂറോ അഥവാ 23.12 കോടിരൂപയാണ്. തൽക്കാലം ഇൗ കാർ ഇനി വാങ്ങാം എന്ന പ്രതീക്ഷ വേണ്ട. മുൻകൂർ പണം നൽകി കാത്തിരിക്കുന്ന 125 പേർക്കായാണ് ഇൗ സൂപ്പർ കാർ നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.