എൻഫീൽഡ് ക്ലാസികിന് ട്രാൻസ്ഫോർമേഴ്സ് ലുക്ക്; വൈറലായി 'അസുര'മോഡിഫിക്കേഷൻ
text_fieldsറോയൽ എൻഫീൽഡ് 500 ക്ലാസികിന് പുത്തൻ രൂപഭാവങ്ങൾ നൽകിയ മോഡിഫിക്കേഷൻ ചിത്രങ്ങൾ വൈറലായി. മുംബൈ ആസ്ഥാനമായുള്ള മറാത്ത മോേട്ടാർ സൈക്കിൾസാണ് രൂപമാറ്റത്തിന് പിന്നിൽ. ട്രാൻസ്ഫോർമേഴ്സ് കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള രൂപമാണ് ബൈക്കിന് നൽകിയിരിക്കുന്നത്.
'അസുര'എന്നാണ് പുതിയ ഡിസൈെൻറ പേര്. കസ്റ്റം എൽ.ഇ.ഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പ് സജ്ജീകരണങ്ങളും, എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ, 20 ലിറ്റർ ഇന്ധന ടാങ്ക്, യു.എസ്.ഡി ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക് സസ്‌പെൻഷൻ, ഡ്രാഗ് ഹാൻഡിൽബാർ തുടങ്ങി പ്രധാനഭാഗങ്ങളെല്ലാം പരിഷ്കരിക്കെപ്പട്ടിട്ടുണ്ട്.
അസുര പ്രോജക്റ്റ് സാറ്റിൻ ഗോൾഡ് ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കറുത്ത അലോയ് വീലുകളിൽ മുന്നിൽ 120/70ZR, പിന്നിൽ 240/45ZRA ടയറുകളാണ് നൽകിയിരിക്കുന്നത്. എഞ്ചിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ബിഎസ് നാല്, 499 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണിത്.
5,250 ആർ.പി.എമ്മിൽ 27.2 ബിഎച്ച്പി കരുത്തും 4,000 ആർ.പി.എമ്മിൽ 41.3 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ്. 196 കിലോഗ്രാം ഭാരവും 13.5 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുണ്ട്. നിലവിൽ റോയൽ എൻഫീൽഡ് 500 സി.സി ബൈക്കുകൾ നിരത്തിലിറക്കുന്നില്ല.
ബി.എസ് സിക്സിലേക്ക് വാഹനങ്ങൾ മാറിയതോടെ ഇവ ഉപേക്ഷിക്കുകയായിരുന്നു. 350 സിസി ബൈക്കുകളും 400സി.സി ഹിമാലയൻ, 650 സി.സി ഇൻറർസെപ്റ്റർ, കോണ്ടിനെൻറൽ ജി.ടി എന്നിവയുമാണ് നിലവിൽ റോയൽ പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.