അരങ്ങിലെ വിസ്മയത്തിന് പിറന്നാളാഘോഷം
text_fieldsതൃശൂർ: ഏറെ പ്രിയപ്പെട്ട കുറുക്കുകാളനും, ഇഷ്ടഭഗവാൻ ഗുരുവായൂരപ്പെൻറ പ്രസാദവും പാൽപ്പായസവും ചക്ക പ്രഥമനും, വീട്ടുകാർക്കൊപ്പമുള്ള കേക്ക് മുറിക്കലും... കഥകളിയരങ്ങിലെ അത്ഭുത വിസ്മയത്തിന് ലളിതചടങ്ങിൽ പിറന്നാളാഘോഷം. ശതാബ്ദിയിലെത്തിയ കലാമണ്ഡലം ഗോപിയുടെ 84ാം പിറന്നാൾ ഭാര്യ ചന്ദ്രികയും മക്കളും മരുമക്കളും പേരക്കുട്ടികളുമൊത്ത് വീട്ടിലൊതുങ്ങി. അരങ്ങിലെ മഹാനടന് നിരവധിപേർ ആശംസകൾ നേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ നേരിൽ വിളിച്ചാണ് പിറന്നാളാശംസകൾ അറിയിച്ചത്. നടൻ മോഹൻലാൽ, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വ്യവസായമന്ത്രി പി. രാജീവ്, സംവിധായകരായ ജയരാജ്, ഷാജി എൻ. കരുൺ, നടൻ ഇടവേള ബാബു, ഡോ. ബാലചന്ദ്ര വാര്യർ തുടങ്ങിയവരും ആശംസകളറിയിച്ചു. നടി മഞ്ജുവാര്യർ സമൂഹമാധ്യമത്തിൽ ആശംസകൾ പങ്കുവെച്ചു.
മുൻ മന്ത്രി എ.സി. മൊയ്തീൻ, നിയുക്ത സ്പീക്കർ എം.ബി. രാജേഷ്, നിയുക്ത എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ വീട്ടിലെത്തി. ഗുരുവായൂരിലെ പ്രസാദവും പാൽപ്പായസവുമായിട്ടായിരുന്നു ദേവസ്വം ചെയർമാനും നഗരസഭ ചെയർമാനുമെത്തിയത്.
ഗോപിയാശാെൻറ ഇഷ്ടക്കറിയാണ് കുറുക്കുകാളൻ. കുറുക്കുകാളനും ചക്ക പ്രഥമനും ചേർത്ത സദ്യയായിരുന്നു പിറന്നാളാഘോഷത്തിലെ സ്പെഷൽ. രാവിലെ ഭാര്യക്കും മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം കേക്ക് മുറിച്ചു. 1937 മേയ് 21നാണ് ജന്മദിനം. ഇടവത്തിലെ അത്തം നാളാണ് ജന്മനക്ഷത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.