കാർഷിക കോഴ്സുകൾ നാടിൻ്റെ നട്ടെല്ല്
text_fieldsഇന്ത്യയെപ്പോലുള്ള കാർഷിക രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ മേഖലയാവണം കാർഷിക പഠനമേഖല. എന്നാൽ നാം കൃഷിക്ക് നൽകിയ പ്രാധാന്യം കാർഷിക കോഴ്സുകൾക്ക് ഇതുവരെ നൽകിയിട്ടില്ല എന്നതാണ് യാഥാർഥ്യം. മണ്ണിനേയും പുതുനാമ്പുകളേയും സ്നേഹിക്കുന്ന പുതു തലമുറ കൃഷി സംബന്ധമായ പഠനങ്ങളിലേക്കും ജോലികളിലേക്കും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നത് ശുഭകരമാണ്.
ജോലിയുടെ സ്വഭാവം
ഫീൽഡ് വർക്കിനോടുള്ള ഇഷ്ടവും അതിനോട് ഇണങ്ങുന്ന സ്വഭാവവും ഉണ്ടായിരിക്കണം. കാർഷിക കോഴ്‌സുകൾ പഠിക്കാൻ ഒരുങ്ങുന്നവർക്ക് പ്രകൃതിയോടുള്ള അടുപ്പവും സ്നേഹവും ആവശ്യമാണ്. ഗവേഷണത്തിനുള്ള അഭിരുചി, ഒരു ടീമിന്‍റെ ഭാഗമായി പ്രവർത്തിക്കാനുള്ള കഴിവ്, ക്ഷമയോടെ ദീർഘനേരം ജോലിചെയ്യാനുള്ള ശാരീരിക ക്ഷമത എന്നിവയുള്ള കുട്ടികൾക്ക് ധൈര്യത്തോടെ കാർഷിക പഠനത്തിലേക്കിറങ്ങാം.
അവസരങ്ങൾ
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ കൃഷി ഓഫീസർമാർ, അഗ്രികൾച്ചറൽ ഫിനാൻസ് കോർപ്പറേഷൻ, ഗവേഷണ സ്ഥാപനങ്ങൾ, ദേശസാൽകൃത ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ, കാർഷിക സർവ്വകലാശാലകൾ കാർഷിക സേവന സംഘടനകൾ,
ഭക്ഷ്യസംസ്കരണ യൂണിറ്റ്, ക്ഷീര കർഷകസംഘങ്ങൾ, എൻ.ജി.ഒകൾ, ബ്രീഡിംഗ് സെന്‍ററുകൾ, പ്രാഥമിക സാമ്പത്തിക മേഖലകൾ, തോട്ടങ്ങൾ, മത്സ്യബന്ധനം, ഖനനം, കന്നുകാലികളെ വളർത്തൽ, കോഴി വളർത്തൽ തുടങ്ങിയവയിൽ പ്രവർത്തിക്കാം.
കോഴ്സുകൾ
അംഗീകൃത കേന്ദ്ര കാർഷിക സർവകലാശാലകളും, സംസ്ഥാന കാർഷിക സർവകലാശാലകളുമാണ് നാലു വർഷം ദൈർഘ്യമുള്ള ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സ് നടത്തുന്നത്.
അടുത്ത കാലത്തായി ചില കൽപിത സർവകലാശാലകളിലും ഈ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള അഗ്രിക്കൾച്ചർ കോളേജുകളിലാണ് (വെള്ളായണി, വെള്ളാനിക്കര, കാസർകോഡ്, അമ്പലവയൽ) ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സ് നടത്തുന്നത്.
കേരള പ്രവേശന പരീക്ഷാ കമ്മീഷണറാണ് ഇതിലെ ഭൂരിപക്ഷം സീറ്റിലും പ്രവേശനം നൽകുന്നത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി അഭിമുഖീകരിച്ച്, 720 ൽ 20 മാർക്ക് നേടുന്ന, മെഡിക്കൽ-മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് യഥാസമയം അപേക്ഷ നൽകിയവരെ കേരളത്തിലെ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും.
കേരളത്തിൽ അമ്പലവയൽ ഒഴികെയുള്ള കോളജുകളിൽ ഈ പ്രോഗ്രാമിലെ 15% സീറ്റ് നികത്തുന്നത് ഐ.സി.ആർ - എൻ.ടി.എ. അഗ്രിക്കൾച്ചർ യു.ജി.അഖിലേന്ത്യാ പരീക്ഷയിൽ കൂടിയാണ്. ഈ പരീക്ഷയുടെ പരിധിയിൽ വരുന്ന, അഗ്രിക്കൾച്ചർ, അനുബന്ധ കോഴ്സുകളുള്ള 59 ൽപരം സർവകലാശാലകളുടെ പട്ടിക, https://icar.nta.nic.in ൽ ഉളള എ.ഐ.ഇ.ഇ.എ (യു.ജി) 2020 ബുള്ളറ്റിൻ അനുബന്ധം XVI ലും, അതിന് പിന്നീട് വരുത്തിയ ഭേദഗതിയിലുമായി നൽകിയിട്ടുണ്ട്. ഈ കോഴ്സുള്ള സർവകലാശാലകളുടെ അന്തിമ പട്ടിക കൗൺസലിംഗ് സമയത്ത് പ്രസിദ്ധപ്പെടുത്തും.
പ്രധാന മത്സര പരീക്ഷകൾ: NEET / KEEM/ lCAR
www.cbseneet.nic.in
www.icar.org.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.