ബാങ്ക് മാനേജ്മെൻറ് പി.ജി ഡിപ്ലോമ
text_fieldsപുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെൻറ് 2021-22 വർഷത്തെ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസ് മാനേജ്മെൻറ് പി.ജി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി മാർച്ച് 20 വരെ സ്വീകരിക്കും. രണ്ടുവർഷത്തെ ഫുൾടൈം െറസിഡൻഷ്യൽ പ്രോഗ്രാമാണിത്.
ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങൾക്കാവശ്യമായ യുവ മാനേജർമാരെ സൃഷ്ടിക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. പഠിച്ചിറങ്ങിയവർക്കെല്ലാം 100 ശതമാനം പ്ലേസ്മെൻറ് ട്രാക്ക് റെക്കോഡാണുള്ളത്.
യോഗ്യത: പി.ജി.ഡി.എം (ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവിസസ്) പ്രോഗ്രാം പ്രവേശനത്തിന് 50 ശതമാനം മാർക്കിൽ കുറയാതെ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. IIM-CAT 2020/XAT2021/ CMAT-2021 സ്കോർ നേടിയിരിക്കണം.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.nibmindia.orgൽ ലഭ്യമാണ്. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് വേണം അപേക്ഷിക്കേണ്ടത്.
സെലക്ഷൻ: കാറ്റ്/എക്സാറ്റ്/ഡിമാറ്റ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഏപ്രിൽ മാസത്തിൽ റൈറ്റിങ് എലിജിബിലിറ്റി/ഓറൽ കമ്യൂണിക്കേഷൻ ടെസ്റ്റിനും അഭിമുഖത്തിനും ക്ഷണിക്കും.
കാറ്റ്/എക്സാറ്റ്/ഡിമാറ്റ് സ്കോറിന് 35 ശതമാനം, അക്കാദമിക് യോഗ്യതകൾക്ക് 25, റൈറ്റിങ് എബിലിറ്റി ടെസ്റ്റ്/ഓറൽ കമ്യൂണിക്കേഷൻ, വ്യക്തിഗത അഭിമുഖം എന്നിവക്ക് 35 ശതമാനം, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്, സ്പോർട്സ് മുതലായവയുടെ 5 ശതമാനം എന്നിങ്ങനെ വെയ്റ്റേജ് നൽകിയാണ് അന്തിമ തെരഞ്ഞെടുപ്പ്.
പാഠ്യപദ്ധതിയിൽ ബാങ്കിങ്/ധനകാര്യ മേഖലക്കാവശ്യമായ റിസ്ക് മാനേജ്മെൻറ്, െക്രഡിറ്റ് മാനേജ്മെൻറ്, ഇക്കണോമിക്സ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ബാങ്കിങ് സ്റ്റഡീസ്, ഇൻറർനാഷനൽ ഫിനാൻസ്, ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ്, ജനറൽ മാനേജ്മെൻറ് ആൻഡ് സ്ട്രാറ്റജി, ഫിനാൻഷ്യൽ മാർക്കറ്റ്സ് ഹ്യൂമെൻ റിസോഴ്സ് മാനേജ്മെൻറ് മുതലായ വിഷയങ്ങൾ ഉൾപ്പെടും. നിലവിൽ രണ്ടുവർഷത്തെ പഠനത്തിന് വിവിധ ഇനങ്ങളിലായി 12 ലക്ഷം രൂപയാണ് ഫീസ്.
വിദ്യാർഥികൾക്ക് ആവശ്യമുള്ളപക്ഷം പ്രമുഖ ദേശസാത്കൃത ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകും. കൂടുതൽ വിവരങ്ങൾക്ക് www.nibmindia.org സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.