Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightസി.ബി.എസ്​.ഇ​...

സി.ബി.എസ്​.ഇ​ കമ്പാർട്ടുമെൻറ്​ പരീക്ഷ സെപ്​റ്റംബർ 22ന്​

text_fields
bookmark_border
സി.ബി.എസ്​.ഇ​ കമ്പാർട്ടുമെൻറ്​ പരീക്ഷ സെപ്​റ്റംബർ 22ന്​
cancel

ന്യൂഡൽഹി: തോറ്റ വിഷയങ്ങളിൽ റിസൽട്ട്​ മെച്ചപ്പെടുത്തുന്നതിനുള്ള കമ്പാർട്ടുമെൻറ്​ പരീക്ഷ സെപ്​റ്റംബർ 22 മുതൽ 29 വരെ തീയതികളിൽ നടത്തുമെന്ന്​ സെളിലാണ്​ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്​. അതേസമയം, പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്​ വെള്ളിയാഴ്​ച വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ സുപ്രിം കോടതി സി.ബി.എസ്.ഇക്ക് നോട്ടീസ് അയച്ചു.

അനിക സംവേദി എന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ നൽകിയ ഹരജിയിൽ ജസ്​റ്റിസ്​ എം.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചി​േൻറതാണ്​ നടപടി​. സെപ്​റ്റംബർ ഏഴിനകം വിശദീകരണം സമർപ്പിക്കണമെന്നാണ്​ നിർദേശം. എന്നാൽ, പരീക്ഷ നടത്തുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും സി.ബി.എസ്​.ഇക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം 575 കേന്ദ്രങ്ങളാണുണ്ടായിരുന്നത്​. എന്നാൽ, ഇത്തവണ 1,278 പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്​. കോവിഡ്​ മൂലം ഈ വർഷം ഒരു ക്ലാസ് മുറിയിൽ 12 പേർക്ക് മാത്രം ഇരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും സി.ബി.എസ്​.ഇ അറിയിച്ചു. ഹരജി 10ാം തിയതി വീണ്ടും പരിഗണിക്കും. 10 ാം ക്ലാസിലെ 1.5 ലക്ഷത്തോളം വിദ്യാർഥികളും 12ാം ക്ലാസിലെ 87,000 കുട്ടികളുമാണ്​ ഈ പരീക്ഷ എഴുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEcompartment exam
News Summary - cbse decalres compartment exams date
Next Story