സെൻട്രൽ റെയിൽവെ അപ്രൻറീസുകളെ വിളിക്കുന്നു; അപേക്ഷിക്കേണ്ടതിങ്ങനെ
text_fieldsന്യൂഡൽഹി: സെൻട്രൽ റെയിൽവെ റിക്രൂട്ട്മെൻറ് സെൽ അപ്രൻറീസ് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. 2000ലേറെ ഒഴിവുകളുണ്ട്. താൽപര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് ശനിയാഴ്ച(ഫെബ്രുവരി 6) മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. മാർച്ച് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ ലഭിക്കണം. റെയിൽവെ റിക്രൂട്ട്മെൻറ് സെല്ലിെൻറ (ആർ.ആർ.സി) ഔദ്യോഗിക വെബ്സൈറ്റായ rrccr.com വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
മുംബൈ, പുനെ, നാഗ്പൂർ, സൊലാപൂർ, ഭുസാവൽ തുടങ്ങി വിവിധ സ്ഥലങ്ങളിലായി 2532 ഒഴിവുകളാണുള്ളത്. കാര്യേജ് ആൻഡ് വാഗൺ, പാരെൽ വർക്ക്ഷോപ്പ്, മുംബൈ കല്ല്യാൺ, ഡീസൽ ഷെഡ്, മൻമാഡ് വർക്ക് ഷോപ്പ് തുടങ്ങി വിവിധ യൂനിറ്റുകളിലാണ് ഒഴിവുകൾ.
പ്രായം: 15 മുതൽ 24 വരെ
വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ പത്താം തരമോ തത്തുല്യമോ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം, വിജ്ഞാപനം ചെയ്ത ട്രേഡിൽ നാഷണൽ കകൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന അംഗീകൃത ബോർഡിെൻറ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങോ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങോ നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ്.
സെൻട്രൽ റെയിൽവെ അപ്രൻറീസ് റിക്രൂട്ട്മെൻറിന് എങ്ങനെ അപേക്ഷിക്കണം?
സെൻട്രൽ റെയിൽവെ റിക്രൂട്ട്മെൻറ് 2021ന് ഫെബ്രുവരി ആറിന് ശേഷം മാർച്ച് അഞ്ചിനുള്ളിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഓരോ ഉദ്യോഗാർഥിക്കും ഒരു രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഉദ്യോഗാർഥികൾ ഈ നമ്പർ സൂക്ഷിച്ചു വെക്കേണ്ടതുണ്ട്. ആർ.ആർ.സിയുമായി പിന്നീടുള്ള ആശയവിനിമയത്തിന് ഇത് ആവശ്യമാണ്.
അപേക്ഷാ ഫീസ്: 100 രൂപ
അപേക്ഷകരുടെ തെരഞ്ഞെടുപ്പ്
പത്താം തരം പരീക്ഷയിൽ ലഭിച്ച മാർക്കിെൻറ അടിസ്ഥനത്തിലും ബന്ധപ്പെട്ട ട്രേഡിൽ അപേക്ഷകന് ലഭിച്ച ഐ.ടി.ഐ മാർക്കിേൻറയും അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.