Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Abroad Study
cancel
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightവിദേശത്ത്​ പഠനവും...

വിദേശത്ത്​ പഠനവും ജോലിയുമാണോ ലക്ഷ്യം? ഈ കടമ്പകളെക്കുറിച്ച്​ അറിഞ്ഞിരിക്കാം

text_fields
bookmark_border

വിദേശത്ത്​ പഠിക്കാനും ജോലി നേടാനും ഏറ്റവും അധികം പ്രാവീണ്യം വേണ്ടത്​ ഇംഗ്ലീഷ്​ ഭാഷയിലായിരിക്കും. ഇംഗ്ലീഷ്​ പ്രാവീണ്യം തെളിയിക്കാൻ വിവിധ പരീക്ഷകളും നിലവിലുണ്ട്​. സാധാരണഗതിയിൽ ഇംഗ്ലീഷ് ഭാഷ പ്രധാന ആശയവിനിമയ മാധ്യമമായതിനാൽ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം അളക്കുന്ന പരീക്ഷകളാണ് കൂടുതൽ. വിദേശത്ത്​ പഠിക്കാൻ ആ​ഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഈ പരീക്ഷകളെക്കുറിച്ചറിയാം.

ടോഫൽ TOEFL

വിദേശ പഠനം ലക്ഷ്യം വെക്കുന്നവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം അളക്കുന്ന പ്രധാന പരീക്ഷകളിലൊന്നാണ് ടോഫൽ. അമേരിക്കൻ ഇംഗ്ലീഷിൽ അധിഷ്ഠിതമായ ടോഫൽ അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, യു.കെ ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഏറ്റവുമധികം പരിഗണിക്കുന്നു.

പരീക്ഷ ഘടന- റീഡിങ്, ലിസണിങ്, സ്പീക്കിങ്, റൈറ്റിങ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പരീക്ഷകൾ നടത്തുക .

-റീഡിങിൽ മൂന്ന് അല്ലെങ്കിൽ നാല് പാസേജുകളും പത്ത് ചോദ്യങ്ങളുമുണ്ടാകും. പാസേജുകൾ വായിച്ച് ചോദ്യങ്ങൾക്കുത്തരം നൽകാം. 54 -72 മിനിറ്റ് സമയം ലഭിക്കും.

-ലിസണിങ്ങിൽ 3 -4 സെക്​ഷനുകളും 6 ചോദ്യങ്ങളുമുണ്ടാവും. 3-5 മിനിറ്റ് ആണ് ഓരോ ലെക്​ചറി​െ​ൻറയും ദൈർഘ്യം. കൂടാതെ 2-3 സംഭാഷണങ്ങളും അതിൽ അഞ്ച് ചോദ്യങ്ങളുമുണ്ടായിരിക്കും. 41 -57 മിനിറ്റ് ആണ് ലിസണിങ്ങിന് അനുവദിച്ച സമയം.

-സ്പീക്കിങ്ങിൽ നാല് ടാസ്കുകൾ ഉണ്ടായിരിക്കും .ആദ്യ ടാസ്‌കിൽ നിങ്ങളുടെ ആശയങ്ങളും അറിവുകളും പങ്കുവെക്കാം. രണ്ടു മുതൽ നാലു വരെയുള്ള ടാസ്‌കിൽ ഇംഗ്ലീഷ് ഭാഷയിൽ നിങ്ങൾക്കുള്ള പ്രാവീണ്യം പരിശോധിക്കും .സ്പീക്കിങ്ങിന് അനുവദിച്ച സമയം 17 മിനിറ്റ് .

Mode of Exam: Internet or Paper based.

സ്‌കോർ

റീഡിങ് 0-30

ലിസണിങ് 0-30

സ്പീക്കിങ് 0-30

റൈറ്റിങ് 0-30

ടോഫൽ ഹെൽപ്‌ലൈൻ -1-609-771-7100, 1-877-863-3546 പരീക്ഷ കേന്ദ്രങ്ങൾ- തിരുവനന്തപുരം, കൊച്ചി, തൃശൂർ, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ. വെബ്സൈറ്റ് https://www.ets.org/toefl

ഐ.ഇ.എൽ.ടി.എസ് IELTS

ഇംഗ്ലീഷ് ഭാഷ എവിടെയെല്ലാം അടിസ്ഥാനമായി പരിഗണിക്കുന്നുവോ അവിടെയെല്ലാം അവിഭാജ്യമായ ഘടകമാണ് ഐ.ഇ.എൽ.ടി.എസ്. യു.കെ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠിക്കാനോ കുടിയേറിപ്പാർക്കാനോ ആഗ്രഹിക്കുന്നവരുടെ ഭാഷാ പ്രാവീണ്യത്തെ അളക്കാനുള്ള പരീക്ഷയാണിത്.

പാഠഭേദങ്ങൾ

ഐ.ഇ.എൽ.ടി.എസ് രണ്ടുവിധത്തിലുണ്ട്. അക്കാദമിക്കും ജനറൽ ട്രെയിനിങ്ങും

അകാദമിക്​- യു.കെ, യു.എസ് ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയ പ്രഫഷനലുകൾക്കും അക്കാദമിക് ഐ.ഇ.എൽ.ടി.എസ് എഴുതാവുന്നതാണ്.

ജനറൽ ട്രെയിനിങ് -ഓസ്‌ട്രേലിയ, കാനഡ, യു.കെ. എന്നിവിടങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ സെക്കൻഡറി വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവ ആഗ്രഹിക്കുന്നവർക്ക് ജനറൽ ട്രെയിനിങ് ഐ.ഇ.എൽ.ടി.എസ് എഴുതാം.

പരീക്ഷ ഘടന

ലിസണിങ് 40 ചോദ്യങ്ങൾ 30 മിനിറ്റ് സമയം

റീഡിങ് 40 ചോദ്യങ്ങൾ 60 മിനിറ്റ് സമയം

റൈറ്റിങ് രണ്ട് ടാസ്ക്കുകൾ 60 മിനിറ്റ് സമയം

സ്പീക്കിങ് രണ്ട്‍ ഭാഗങ്ങൾ 11 -14 മിനിറ്റ് സമയം

പ്രായപരിധി -പതിനാറ് വയസ്സിനു മുകളിലുള്ളവർക്ക് IELTS ന് അപേക്ഷിക്കാവുന്നതാണ്. ഉയർന്ന പ്രായ പരിധിയില്ല. കാനഡയിലേക്ക് 64 വയസ്സ് വരെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

വിദ്യാഭ്യാസ യോഗ്യത -ഒരു പ്രത്യേക വിദ്യാഭ്യാസ യോഗ്യതയൊന്നും IELTS ആവശ്യപ്പെടുന്നില്ല. എങ്കിലും അപേക്ഷക​െൻറ ആവശ്യത്തിനനുസരിച്ചുള്ള (ജോലിചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനമോ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനമോ നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്).

എങ്ങനെ രജിസ്​റ്റർ ചെയ്യാം -പരീക്ഷക്ക് ഏകദേശം ഒരു മാസം മുമ്പ്​ രജിസ്​റ്റർ ചെയ്യണം. www.ielts.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്​റ്റർ ചെയ്യേണ്ടത്. 14000 രൂപയാണ് നിലവിലെ പരീക്ഷാ തുക. പതിനെട്ട് വയസ്സിന് താഴെയുള്ളവർ അവരുടെ രക്ഷിതാക്കൾ മുഖേനയാണ് രജിസ്​റ്റർ ചെയ്യേണ്ടത്.

പരീക്ഷ കേന്ദ്രങ്ങൾ -കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ IELTS പരീക്ഷകൾ നടന്നു വരുന്നു.

സ്‌കോളസ്​റ്റിക് അസസ്മെൻറ് ടെസ്​റ്റ്​ (SAT)

അമേരിക്കൻ നോൺ പ്രോഫിറ്റ് സംഘടനയായ കോളജ് ബോർഡി​െൻറ നിയന്ത്രണത്തിലുള്ള അഭിരുചി നിർണയ പരീക്ഷയാണിത്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ബിരുദപഠനത്തിനായി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള പരീക്ഷയാണിത്.

പരീക്ഷ ഘടന -നിലവിൽ SAT രണ്ട് തരത്തിലുണ്ട് .SAT 1 , SAT 2 എന്നിങ്ങനെയാണവ. വിദ്യാർഥികളിലെ എഴുതാനും സംസാരിക്കാനുമുള്ള കഴിവുകൾ, ഗണിതവിഷയത്തിലുള്ള പരിജ്ഞാനം എന്നിവ അളക്കുന്നതാണ് SAT 1. SAT 2 ആകട്ടെ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിജ്ഞാനം പരിശോധിക്കുന്നു. ശാസ്ത്രം, സാഹിത്യം, ചരിത്രം, ഗണിതം എന്നീ വിഷയങ്ങളും സ്‌പാനിഷ്‌, ഇറ്റാലിയൻ, ജാപ്പനീസ്, ജർമൻ, ഫ്രഞ്ച്, കൊറിയൻ, മോഡേൺ ഹീബ്രു തുടങ്ങിയ വിദേശ ഭാഷകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് https://collegereadiness.collegeboard.org/sat എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ഗ്രാജ്വേറ്റ് റെക്കോഡ്​ എക്‌സാമിനേഷന്‍ (GRE)

അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രാജ്വേറ്റ് സ്‌കൂളുകളില്‍ പ്രവേശനത്തിനായി വിജയിക്കേണ്ട പരീക്ഷയാണ് GRE. എജുക്കേഷനല്‍ ടെസ്​റ്റിങ്​ സര്‍വിസാണ് GRE പരീക്ഷ നടത്തുന്നത്.

പരീക്ഷ ഘടന -GREയിൽ ജനറൽ ടെസ്​റ്റും സബ്ജക്റ്റ് ടെസ്​റ്റുമുണ്ട്. അനലിറ്റിക്കല്‍ റൈറ്റിങ്​, വെര്‍ബല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി എന്നീ കഴിവുകളാണ് GRE ജനറല്‍ ടെസ്​റ്റില്‍ പരിശോധിക്കുന്നത്. സബ്ജക്ട് ടെസ്​റ്റുകൾ ഓരോ വിഷയത്തിലും അധിഷ്ഠിതമായിരിക്കും.

ആരെല്ലാം എഴുതുന്നു -മാസ്​റ്റേഴ്‌സ് വിഷയങ്ങളിൽ പഠനം ആഗ്രഹിക്കുന്നവർ, പ്രത്യേകിച്ച് എം.ബി.എ, നിയമവിഷയങ്ങളിലുള്ള ജെ.ഡി (J.D) അഥവാ ഡോക്ടര്‍ ഓഫ് ജൂറിസ്പ്രൂഡന്‍സ്, മറ്റു ഡോക്ടറല്‍ ഡിഗ്രികള്‍ എന്നിവ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ സാധാരണഗതിയിൽ GRE ജനറൽ ടെസ്​റ്റുകൾ എഴുതുന്നു.

പ്രത്യേക മേഖലയിൽ കഴിവുകളുള്ള വിദ്യാർഥികൾ GRE സബ്ജക്ട് ടെസ്​റ്റുകൾ എഴുതുന്നു. ഇംഗ്ലീഷ് സാഹിത്യം, ഗണിതം, മനഃശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഊർജതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ സബ്ജക്ട് ടെസ്​റ്റുകൾ സാധ്യമാണ്. അഞ്ച് വർഷമാണ് GRE ടെസ്​റ്റ്​ സ്‌കോറി​െൻറ കാലാവധി . കൂടുതൽ വിവരങ്ങൾക്ക് https://www.ets.org/gre എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ഗ്രാജ്വേറ്റ്​ മാനേജ്മൻറ്​ അഡ്മിഷന്‍ ടെസ്​റ്റ്​ (GMAT)

ബിരുദ മാനേജ്​മെൻറ്​​ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. ലോകത്തെങ്ങുമുള്ള രണ്ടായിരത്തിലധികം ബിസിനസ് സ്​കൂളുകളിൽ എം.ബി.എ, മാസ്​റ്റർ ഓഫ് ഫിനാൻസ്, അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളിലൊന്നാണ് GMAT.

പരീക്ഷ ഘടന -അനലിറ്റിക്കൽ റൈറ്റിങ് അസസ്മെൻറ്​, ക്വാണ്ടിറ്റേറ്റിവ് റീസണിങ്, വെര്‍ബല്‍ റീസണിങ്, ഇൻറഗ്രേറ്റഡ് റീസണിങ് തുടങ്ങി മാനേജ്മെൻറ് വിദ്യാർഥികൾക്കാവശ്യമായ നാല് സ്‌കില്ലുകളാണ് GMATൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് സെക്ഷനുകളും പരീക്ഷാർഥിക്ക് ഇഷ്​ടമുള്ള ക്രമത്തിൽ എഴുതാവുന്നതാണ്. ടോട്ടൽ സ്കോറിനൊപ്പം നാല് സെക്ഷനുകളുടെയും മാർക്കുകളും പ്രധാനമാണ്. കൂടുതൽ വിവരങ്ങൾക്ക് www.mba.com/exams/gmat എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ഒക്കുപേഷനൽ ഇംഗ്ലീഷ് ടെസ്​റ്റ്​ (OET)

ആരോഗ്യ സേവനമേഖലകളിൽ പ്രവർത്തിക്കാൻ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം അളക്കാൻ സഹായിക്കുന്ന പരീക്ഷയാണിത്. മെഡിസിൻ, ഫാർമസി, ഫിസിയോ തെറാപ്പി, ഒക്കുപേഷനൽ തെറപ്പി, ഡെൻറിസ്ട്രി, നഴ്‌സിങ്​, ഡയറ്റിക്സ്, ഒപ്‌റ്റോമെട്രി, പാദസംരക്ഷണം, റേഡിയോഗ്രഫി, വെറ്ററിനറി സയൻസ്, സ്പീച് പാതോളജി തുടങ്ങിയ 12 മേഖലകളിൽ ഉള്ളവർക്ക് പരീക്ഷയെഴുതാം.

OET പരിഗണിക്കുന്ന രാജ്യങ്ങൾ -യുനൈറ്റഡ് കിങ്‌ഡം, അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ 2020 ജൂലൈ മുതലും ദുബൈ, സിംഗപ്പൂർ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും OET പരിഗണിച്ചുവരുന്നു.

പരീക്ഷ ഘടന -നാല് വിഭാഗങ്ങളിലായാണ് പരീക്ഷകൾ നടത്തുക.

ലിസണിങ് -ലിസണിങിൽ മൂന്നു ഭാഗങ്ങളുണ്ട്. ഓരോന്നിനും ഒന്നിലധികം ചോദ്യങ്ങളുണ്ടായിരിക്കും. അതിൽ ഒന്നിന് ഉത്തരം നൽകാം. ആകെ സമയം 45 മിനിറ്റ്.

റീഡിങ് -മൂന്ന് ഭാഗങ്ങളായാണ് പരീക്ഷ നടത്തുക . നാല് ചെറിയ ടെക്​സ്​റ്റുകളിലെ ഭാഗങ്ങൾ ശ്രദ്ധയോടെ വായിച്ച് 20 ചോദ്യങ്ങൾക്കുത്തരം നൽകണം. 100-150 വാക്കുകളുള്ള ആറ് ടെക്​സ്​റ്റുകൾ നന്നായി വായിച്ച് ഒന്നിലധികം ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം നൽകണം. 800 വാക്കുകൾ വീതമുള്ള രണ്ട് ടെക്​സ്​റ്റുകൾ പഠിച്ച് വ്യക്തിഗത അഭിപ്രായം പറയാൻ കഴിയണം.

റൈറ്റിങ് -നൽകുന്ന വിവരങ്ങൾ വായിച്ച് കത്തോ പരാതികൾക്കുള്ള മറുപടിയോ തയാറാക്കണം. കത്തി​െൻറ ഉള്ളടക്കം, ഭാഷാശുദ്ധി, പദസമ്പത്ത് തുടങ്ങിയവ പരിശോധിക്കും.

സ്പീക്കിങ് -ജോലി സ്ഥലത്തു വേണ്ട സംഭാഷണം ചിത്രീകരിക്കുകയും അതിനനുസരിച്ച് സംസാരിക്കുകയും വേണം. സംഭാഷണം രേഖപ്പെടുത്തി പിന്നീട് പരിശോധിക്കും. ഉച്ചാരണം, പദസമ്പത്ത്, കൃത്യത, മാന്യത, കാരുണ്യം, വ്യാകരണം, വിവരം നൽകൽ തുടങ്ങിയവ പരിഗണിച്ചാണ് മൂല്യനിർണയം നടത്തുക. ഹെൽത്ത് കെയർ ജോലികൾക്ക് മാത്രമേ OET പ്രയോജനപ്പെടൂ എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് https://www.occupationalenglishtest.org/

മെഡിക്കൽ കോളജ് അഡ്‌മിഷൻ ടെസ്​റ്റ്​ (MCAT)

അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ഇടങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുന്നതിനുള്ള പ്രവേശന പരീക്ഷയാണിത്. അസോസിയേഷൻ ഓഫ് അമേരിക്കൻ മെഡിക്കൽ കോളജസ് (AAMC) എന്ന സംഘടനയാണ് ഇതി​െൻറ നടത്തിപ്പുകാർ. വർഷത്തിൽ 25 പ്രാവശ്യം 21 രാഷ്​ട്രങ്ങളിലായി MCAT പരീക്ഷ നടന്നു വരുന്നു.

പരീക്ഷ ഘടന -ഏഴര മണിക്കൂറിനുള്ളിൽ നാല് ഭാഗങ്ങളായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. Chemical and Physical Foundations of Biological Systems, Critical Analysis and Reasoning Skills, Biological and Biochemical Foundations of Living Systems, and Psychological, Social, and Biological Foundations of Behavior തുടങ്ങിവയാണവ. ആകെ 221 ചോദ്യങ്ങളുണ്ടായിരിക്കും. സയൻസ്, സോഷ്യോളജി, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായാണ് പരീക്ഷ.

ആർക്കെല്ലാം പങ്കെടുക്കാം -അലോപ്പതി, പാദസംരക്ഷണ പഠനം, വെറ്ററിനറി തുടങ്ങിയ വിഷയങ്ങളിൽ താൽപര്യമുള്ള എം.ബി.ബി.എസ്​ പാസായവർക്ക് പരീക്ഷയെഴുതാവുന്നതാണ് .എന്നാൽ കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ബിരുദം പാസായിരിക്കണം എന്ന നിബന്ധനയുമുണ്ട്. വർഷത്തിൽ പരമാവധി മൂന്ന് തവണ പരീക്ഷയിൽ പങ്കെടുക്കാം. ആയുസ്സിൽ ഏഴ് തവണ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് http://students-residents.aamc.org

ലോ സ്‌കൂൾ അഡ്‌മിഷൻ ടെസ്​റ്റ്​ (LSAT)

നിയമ വിഷയം ഒരു കരിയറായി തിരഞ്ഞെടുത്ത് അമേരിക്ക, ആസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള പരീക്ഷയാണിത്.

പരീക്ഷ ഘടന -കൊറോണ വൈറസി​െൻറ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനായാണ് പരീക്ഷ നടത്തുക. അതിനായി The Law School Admission Council, LSAT-FLEX എന്ന പേരിൽ ഒരു പ്ലാറ്റ്‌ഫോം നിർമിച്ചിട്ടുണ്ട്. 35 മിനിറ്റിൽ ഒന്നിലധികം ചോദ്യങ്ങളിലായി നാല് ഭാഗങ്ങളായാണ് പരീക്ഷ നടത്തുക.

കൂടുതൽ വിവരങ്ങൾക്ക് https://www.lsac.org/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abroad StudyAbroad WorkIELTS
News Summary - Do you aim to study and work abroad Know About These Exams
Next Story