ഉയരങ്ങളിലേറാൻ ഫാർമസി കോഴ്സ്
text_fieldsകോഴിക്കോട്: ദേശത്തും വിദേശത്തും ആരോഗ്യരംഗത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളും ഉയർന്ന വേതനവും ലഭിക്കുന്ന ഫാർമസി കോഴ്സുകളെക്കുറിച്ചറിയാൻ 'മാധ്യമ'ത്തിെൻറ ആതിഥേയത്വത്തിൽ കേരള അക്കാദമി ഓഫ് ഫാർമസി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴിനാണ് വെബിനാർ. ആരോഗ്യ സംരക്ഷണം പ്രസക്തമായ ഇക്കാലത്ത് ഏറ്റവുമധികം തൊഴില്‍ സാധ്യതകളുള്ള മേഖലയാണ് ഫാര്‍മസി. ഔഷധ നിർമാണം, വിതരണം, വിപണനം, ഉപയോഗക്രമം, മരുന്നുകളുടെ ഉപയോഗം, ദൂഷ്യഫലങ്ങൾ, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും പഠിക്കുന്നത്. 'മാധ്യമ'ത്തിെൻറ ആതിഥേയത്വത്തിൽ കേരള അക്കാദമി ഓഫ് ഫാർമസി സംഘടിപ്പിക്കുന്ന വെബിനാർ പ്ലസ്ടുവിനുശേഷം തിരഞ്ഞെടുക്കാവുന്ന ഏറ്റവും ജോലി സാധ്യതയുള്ള ഫാർമസി കോഴ്സുകൾ പരിചയപ്പെടുത്തുന്നു. കോഴ്സുകൾക്ക് ചേരാവുന്ന സ്ഥാപനങ്ങളും പ്രവേശന മാനദണ്ഡവും അറിയാം. വിദ്യാഭ്യാസ വിദഗ്ധനും ഗവേഷകനുമായ ഡോ.കെ.ജി.രവികുമാർ ഇക്കാര്യങ്ങൾ വിശദീകരിക്കും.
ബി.ഫാം: സാധ്യതകൾ
മരുന്ന് നിർമാണ കമ്പനികൾ, മരുന്ന് ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ ഉയർന്ന വേതനമുള്ള ജോലി
ഭാഷാ പ്രാവീണ്യം ഉള്ളവർക്ക് ഫാർമസ്യൂട്ടിക്കൽ ജേണലിസ്റ്റാകാം
പ്രഫഷനൽ കോളജുകളിൽ ഫാർമസി അധ്യാപകരാകാം
സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഡ് ഫാർമസി സർട്ടിഫിക്കറ്റ് ലഭിച്ചാൽ സ്വന്തമായി മെഡിക്കൽ സ്റ്റോർ തുടങ്ങാം
ബി.ഫാം ബിരുദം മാനദണ്ഡമാക്കിയുള്ള സർക്കാർ ജോലികൾ (ഇൻസ്പെക്ടർ ഫാർമസിസ്റ്റ് അനലിസ്റ്റ്)
മരുന്ന് കമ്പനികളിലും മെഡിക്കൽ ആശുപത്രികളിലും ഫാർമസിസ്റ്റ്
വെബിനാർ: ഫെബ്രുവരി 21 ഞായറാഴ്ച
സമയം: 7.00 pm (ഇന്ത്യ)
രജിസ്റ്റർ ചെയ്യാൻ: madhyamam.com/webinar
ഫോൺ: +91 9743005600
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.